ന​ല്ല​നാ​ടി​ന്​ ശൈ​ഖ് മു​ഹ​മ്മ​ദി​െ​ൻ​റ 8 പ്ര​മാ​ണ​ങ്ങ​ള്‍

ദു​ബൈ: ഭ​ര​ണ ത​ല​ത്തി​ലു​ള്ള​വ​ര്‍ മു​റു​കെ പി​ടി​ക്കേ​ണ്ട എ​ട്ട് ആ​ദ​ര്‍ശ പ്ര​മാ​ണ​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ ച്ച് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ്. ദ ു​ബൈ എ​മി​റേ​റ്റി​ലെ വി​വി​ധ ഭ​ര​ണ ചു​മ​ത​ല വ​ഹി​ക്കു​ന്ന​വ​ര്‍ എ​ന്നും മു​റു​കെ പി​ടി​ക്കേ​ണ്ട അ​ടി​സ്ഥാ​ ന​പ്ര​മാ​ണ​ങ്ങ​ള്‍ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ദ്ദേ​ഹം എ​ട്ട് ത​ത്വ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ദു​ബൈ രൂ​പ​പ്പെ​ട്ട​തും താ​ന്‍ അ​തി​ന്റെ ഭ​ര​ണാ​ധി​കാ​രി​യാ​യി തു​ട​രു​ന്ന​തും എ​ട്ട് അ​ടി​സ്ഥാ​ന​പ്ര​മാ​ണ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്തൂ​മി​ന്റെ സ​ന്ദേ​ശം ആ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​െ​ൻ​റ ഐ​ക്യ​മാ​ണ് അ​ടി​സ്ഥാ​നം എ​ന്ന​താ​ണ് ആ​ദ്യ പ്ര​മാ​ണം. ദു​ബൈ എ​ന്ന എ​മി​റേ​റ്റി​െ​ൻ​റ താ​ല്‍പ​ര്യ​ത്തേ​ക്കാ​ള്‍ യു.​എ.​ഇ എ​ന്ന രാ​ജ്യ​ത്തി​െ​ൻ​റ താ​ല്‍പ​ര്യ​ത്തി​നാ​ണ് മു​ന്‍ഗ​ണ​ന ന​ല്‍കേ​ണ്ട​ത്. ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല എ​ന്ന​താ​ണ് ര​ണ്ടാ​മ​ത്തെ പ്ര​മാ​ണം. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കു​ടും​ബം ഉ​ള്‍പ്പെ​ടെ ആ​രും നി​യ​മ​ത്തി​ന് അ​തീ​ത​ര​ല്ല. നി​യ​മ​ത്തി​ന് മു​ന്നി​ല്‍ സ്വ​ദേ​ശി​ക​ളും വി​ദേ​ശ​ക​ളും എ​ന്ന വേ​ര്‍തി​രി​വി​ല്ല, മു​സ്‍ലിം​ക​ള്‍ അ​മു​സ്‍ലിം​ക​ള്‍ എ​ന്ന വേ​ര്‍തി​രി​വി​ല്ല, പ​ണ​ക്കാ​രും പാ​വ​പ്പെ​ട്ട​വ​രും എ​ന്ന വേ​ര്‍തി​രി​വും പാ​ടി​ല്ല. ഒ​രു അ​നീ​തി എ​ല്ലാ നീ​തി​ക്കും ഭീ​ഷ​ണി​യാ​ണ്. ആ​രു​ടെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍ത്ത​ന​വും അ​ത് രാ​ജ​കു​ടും​ബ​ത്തി​ലു​ള്ള​വ​രു​ടെ​യാ​യാ​ലും അം​ഗീ​ക​രി​ക്കി​ല്ല.

ദു​ബൈ ഒ​രു ബി​സി​ന​സ് ത​ല​സ്ഥാ​ന​മാ​ണ് എ​ങ്കി​ലും രാ​ഷ്​​ട്രീ​യ​ത്തി​ല്‍ നി​ക്ഷേ​പ​മി​റ​ക്കി​ല്ല, രാ​ഷ്​​ട്രീ​യ​മു​ത​ലെ​ടു​പ്പു​ക​ള്‍ അ​തി​െ​ൻ​റ ല​ക്ഷ്യ​മാ​കി​ല്ലെ​ന്ന് മൂ​ന്നാം പ്ര​മാ​ണം പ​റ​യു​ന്നു. സ​ര്‍ക്കാ​ര്‍, പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ നാ​ടി​െ​ൻ​റ മൂ​ന്ന് ചാ​ല​ക​ശ​ക്തി​ക​ളാ​യി​രി​ക്കും എ​ന്ന​താ​ണ്​ നാ​ലാ​മ​ത്തെ പ്ര​മാ​ണം. സ​ഹി​ഷ്ണു​ത​യു​ള്ള, മു​ന്‍വി​ധി​യി​ല്ലാ​ത്ത സ​മൂ​ഹ​മാ​ക​ണം ദു​ബൈ​യി​ലേ​ത്, സാ​മ്പ​ത്തി​ക വൈ​വി​ധ്യ​വ​ല്‍ക​ര​ണ​ത്തി​ല്‍ ഊ​ന്ന​ല്‍ വേ​ണം, പ്ര​തി​ഭ​യു​ള്ള​വ​ര്‍ക്ക് അ​വ​സ​മൊ​രു​ക്കു​ന്ന നാ​ടാ​ക​ണം- ഇ​വ​യാ​ണ് അ​ഞ്ച്, ആ​റ്, ഏ​ഴ് പ്ര​മാ​ണ​ങ്ങ​ള്‍. രാ​ജ്യ​ത്തെ​യും മേ​ഖ​ല​യി​ലെ​യും അ​ടു​ത്ത ത​ല​മു​റ​ക്ക് വി​ഘാ​ത​മാ​കു​ന്ന എ​ല്ലാം ഒ​ഴി​വാ​ക്ക​ണം എ​ന്ന​താ​ണ് എ​ട്ടാ​ത്തെ പ്ര​മാ​ണം. മേ​ഖ​ല​യി​ലെ രാ​ഷ്​​ട്രീ​യ​തീ​രു​മാ​ന​ങ്ങ​ള്‍ പോ​ലും വ​രും ത​ല​മു​റ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്ക​രു​തെ​ന്ന് ശൈ​ഖ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞു​വെ​ക്കു​ന്നു.

Tags:    
News Summary - zaik muhammed-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.