ദു​ബൈ അ​ൽ ഇ​ബ്രാ​ഹി​മീ പാ​ല​സി​ൽ ന​ട​ന്ന ജാ​മി​അ സ​ഹ്​​റ​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്ലോ​ബ​ൽ സം​ഗ​മം

സ​ഹ്‌​റ അ​ലു​മ്​​നി യു.​എ.​ഇ ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു

ദു​ബൈ: ക​ണ്ണൂ​ർ പാ​നൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ത സാം​സ്‌​കാ​രി​ക വൈ​ജ്ഞാ​നി​ക സ്ഥാ​പ​നം ജാ​മി​അ സ​ഹ്​​റ​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്ലോ​ബ​ൽ സം​ഗ​മം ദു​ബൈ അ​ൽ ഇ​ബ്രാ​ഹി​മീ പാ​ല​സി​ൽ ന​ട​ന്നു.

‘വൈ​ബ്ര​ന്‍റ്​’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച അ​ലു​മ്​​നി കൂ​ട്ടാ​യ്മ സ​യ്യി​ദ് മു​ഹ​മ്മ​ദ്‌ മ​ഖ്തൂം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ‘സാ​ക്’ എ​ന്ന പേ​രി​ൽ ഗ്ലോ​ബ​ൽ അ​ലു​മ്​​നി​യു​ടെ പ്ര​വ​ർ​ത്ത​നം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു. ജി.​സി.​സി ത​ല​ങ്ങ​ളി​ൽ ‘സാ​കി’​നു കീ​ഴി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കും. ‘സാ​ക്’ പ്ര​സി​ഡ​ന്‍റ്​ അ​ഹ്​​മ​ദ് വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​തീ​ഷ് ഗോ​പാ​ല​കൃ​ഷ്ണ​മേ​നോ​ൻ, ഹ​ബീ​ബ് റ​ഹ്​​മാ​ൻ പാ​രാ​ട്, മ​ൻ​സൂ​ർ, സ​ക​രി​യ ആ​റ​ളം, മു​ന​വ്വ​ർ ടി.​എം.​കെ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ചു. സാ​ക്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ​കീ​ർ പു​തു​ക്കു​ടി സ്വാ​ഗ​ത​വും മു​ബ​ഷി​ർ നെ​ല്ലി​യു​ള്ള​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Zahra Alumni UAE Chapter Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.