നിയമലംഘനം: അബൂദബിയിൽ കഫ്റ്റീരിയ അടച്ചു

അബൂദബി: നിയമലംഘനത്തെ തുടർന്ന് അബൂദബി ഖലീഫ സിറ്റിയിലെ ബെസ്റ്റ് ആന്‍ഡ് ഗോള്‍ഡ് ബെയ്ത് കരക് കഫ്​റ്റീരിയ അടക്കാൻ നിര്‍ദേശിച്ച്​ ഭക്ഷ്യ സുരക്ഷാ അതോറിറ്റി (അഡാഫ്‌സ). നിയമലംഘനങ്ങള്‍ പരിഹരിക്കുന്നതില്‍ സ്ഥാപനം വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നിർദേശം. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുമാണ് അടിയന്തര നടപടി​​യെന്നും അധികൃതര്‍ വിശദീകരിച്ചു. നിയമലംഘനങ്ങൾ പരിഹരിച്ച്​ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുന്നതു വരെ സ്ഥാപനത്തിനെതിരായ നടപടി നിലനില്‍ക്കു. ഭക്ഷ്യസുരക്ഷാ നിയമലംഘന വിവരങ്ങളും ഭക്ഷ്യസ്ഥാപനങ്ങളില്‍ സംശയകരമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാലും ഈ വിവരം ഉടന്‍ അറിയിക്കണമെന്ന് അഡാഫ്‌സ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അല്‍ ഐന്‍ സിറ്റിയിലെ വ്യവസായ മേഖലയിലെ ഫുള്‍ കോഹ് ലി റസ്‌റ്റോറന്‍റ്​, സായിദ് ഫസ്റ്റ് സ്ട്രീറ്റിലെ ആമിന റസ്റ്റോറന്‍റ്​, അല്‍ ഐനിലെ അല്‍ ദോംയതി സ്‌നാക്‌സ് ശാഖ, അബൂദബി മുഹമ്മദ് ബിന്‍ സായിദ് സിറ്റി (ഈസ്റ്റ് 11) യിലെ ലൈലക് ഫിഷ് മോംഗര്‍ എന്ന മീൻ വില്പന സ്ഥാപനം തുടങ്ങിയവ അടുത്തിടെ അടച്ചുപൂട്ടിയിരുന്നു. 

Tags:    
News Summary - Violation of the law: Cafeteria closed in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.