‘സീറ്റ് ബെല്‍റ്റ്’ ധരിക്കണമെന്ന്​ റാക് പൊലീസ്

റാസല്‍ഖൈമ: വാഹന അപകടങ്ങളിൽ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സീറ്റ് ബെല്‍റ്റ് ഉപയോഗിക്കണമെന്ന് റാക് പൊലീസ്. സീറ്റ് ബെല്‍റ്റ് ജീവന്‍ രക്ഷാ ഉപകരണമാണ്. അപകടസമയം വാഹനത്തിലുള്ളവരുടെ ജീവന്‍ രക്ഷിക്കുന്നതില്‍ സീറ്റ് ബെല്‍റ്റ് വഹിക്കുന്ന പങ്ക് വലുതാണ്. വാഹനാപകടങ്ങളില്‍ ജീവഹാനി സംഭവിക്കുന്നതില്‍ നല്ല ശതമാനവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് മൂലമാണെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു.

അപകടം സംഭവിക്കുമ്പോള്‍ ശരീരം മുന്നോട്ട് തള്ളുന്നതിനെ സീറ്റ് ബെല്‍റ്റ് നിയന്ത്രിക്കുന്നു. മുന്‍വശത്തേക്ക് ശക്തമായി ഇടിക്കാനുള്ള സാധ്യത സീറ്റ് ബെല്‍റ്റ് ഇല്ലാതാക്കും. തലക്കും മസ്തിഷ്കത്തിനും സംഭവിക്കാവുന്ന ഗുരുതര പരിക്കുകളില്‍ നിന്ന് സീറ്റ് ബെല്‍റ്റ് കവചമൊരുക്കുന്നു -നിർദേശത്തിൽ ചൂണ്ടിക്കാണിച്ചു.

Tags:    
News Summary - Police urge drivers to wear seat belts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.