എം.എ. യൂസുഫലി മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പൊലീത്തക്കൊപ്പം

മാർ ക്രിസോസ്​റ്റത്തി​െൻറ നിര്യാണത്തിൽ യൂസുഫലി അനുശോചിച്ചു

ദുബൈ: മാർത്തോമാ സഭ മുൻ അധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്​റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യുസുഫലി അനുശോചിച്ചു.

മാനവികതക്കും സാഹോദര്യത്തിനും പ്രാധാന്യം നൽകിയ സർവാദരണീയനായ വ്യക്തിത്വത്തി​െൻറ ഉടമയായിരുന്നു ക്രിസോസ്​റ്റം തിരുമേനി. മാർത്തോമസഭയുടെയും പൊതുസമൂഹത്തി​െൻറയും ഉന്നതിക്കും പുരോഗതിക്കും വേണ്ടി ചിരിയും ചിന്തയും നിറച്ച ആത്മീയാചാര്യനെയാണ് നഷ്​ടമായത്. അടുത്ത് ഇടപഴകാൻ അവസരം ലഭിച്ചപ്പോഴൊക്കെ തിരുമേനി എന്നോട് കാണിച്ച സ്നേഹവും അടുപ്പവും മറക്കാനാവില്ല.

അദ്ദേഹത്തി​െൻറ വിയോഗം താങ്ങാനുള്ള കരുത്ത് സഭക്കും സഭാംഗങ്ങൾക്കും ദൈവം നൽകട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.