സ്കൂ​ളു​ക​ളി​ൽ 'യൂ​ത്ത് ടു ​ക​മ്യൂ​ണി​റ്റി ഡേ'​യു​മാ​യി ദീ​വ

ദു​ബൈ: സു​സ്ഥി​ര​ത, വൈ​ദ്യു​തി, ജ​ല​സം​ര​ക്ഷ​ണം, പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​ൽ എ​ന്നി​വ​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ദു​ബൈ​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി ദു​ബൈ ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ (ദീ​വ) യൂ​ത്ത് കൗ​ൺ​സി​ൽ 'യൂ​ത്ത് ടു ​ക​മ്യൂ​ണി​റ്റി ഡേ'​സം​ഘ​ടി​പ്പി​ച്ചു. വെ​ർ​ച്വ​ലാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ദു​ബൈ​യി​ലെ അ​ഞ്ച് പൊ​തു, സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു.

വ​രും​ത​ല​മു​റ​ക​ൾ​ക്ക് ഉ​ജ്ജ്വ​ല​മാ​യ ഭാ​വി ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ സു​സ്ഥി​ര​ത​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് യു​വാ​ക്ക​ളെ​യും അ​ടു​ത്ത ത​ല​മു​റ​യെ​യും ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള ദീ​വ​യു​ടെ ശ്ര​മ​ങ്ങ​ളെ പി​ന്തു​ണ​ക്കാ​ൻ ദീ​വ​യു​ടെ യൂ​ത്ത് കൗ​ൺ​സി​ൽ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. അ​റി​വും നൂ​ത​ന​ത്വ​വും അ​ടി​സ്ഥാ​ന​മാ​ക്കി സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള വി​വേ​ക​പൂ​ർ​ണ​മാ​യ നേ​തൃ​ത്വ​ത്തി​െൻറ കാ​ഴ്ച​പ്പാ​ട് കൈ​വ​രി​ക്കു​ന്ന​തി​ന് അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് യൂ​ത്ത് കൗ​ൺ​സി​ൽ ചെ​യ​ർ​പേ​ഴ്‌​സ​നും സീ​നി​യ​ർ എ​ൻ​ജി​നീ​യ​റു​മാ​യ ആ​യി​ഷ മു​ഹ​മ്മ​ദ് അ​ൽ​റെ​മി​തി പ​റ​ഞ്ഞു.

യു​വാ​ക്ക​ളു​മാ​യി കൂ​ടു​ത​ൽ ഇ​ട​പ​ഴ​കു​ന്ന​തി​നാ​യി കൗ​ൺ​സി​ൽ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന പ​രി​പാ​ടി​ക​ളും ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. വി​വി​ധ മേ​ഖ​ല​ക​ളി​ൽ യു.​എ.​ഇ​യു​ടെ മ​ത്സ​ര​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക​യെ​ന്ന​തും ദീ​വ​യു​ടെ ല​ക്ഷ്യ​മാ​ണ്. ദീ​വ​യു​ടെ പു​തു​ത​ല​മു​റ ജീ​വ​ന​ക്കാ​രു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തെ പി​ന്തു​ണ​ക്കു​ന്ന​തി​നാ​യി 2019 ഒ​ക്ടോ​ബ​ർ മു​ത​ൽ 2021 മാ​ർ​ച്ച് വ​രെ കൗ​ൺ​സി​ൽ നി​ര​വ​ധി സം​രം​ഭ​ങ്ങ​ളും പ​ത്ത് പ്ലാ​റ്റ്ഫോ​മു​ക​ളും ആ​രം​ഭി​ച്ച​താ​യി അ​ൽ​റെ​മി​തി പ​റ​ഞ്ഞു. വെ​ർ​ച്വ​ലാ​യി സം​ഘ​ടി​പ്പി​ച്ച 30 പ​രി​പാ​ടി​ക​ളി​ലാ​യി 1,200ൽ​പ​രം പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.