ദുബൈ കെ.എം.സി.സി മലപ്പുറം ജില്ല ഭാരവാഹികൾക്കൊപ്പം കോൽക്കളി കലാകാരന്മാർ
ദുബൈ: ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സർഗോത്സവത്തിൽ മലപ്പുറം ജില്ല കെ.എം.സി.സിക്ക് വേണ്ടി പത്താം വർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കി എടരിക്കോട് കോൽക്കളി സംഘം. ഈറൻപനയുടെ കോൽവട്ടത്തിൽ ചടുലമായ താളലയങ്ങളോടെ അരങ്ങേറിയ എടരിക്കോട് സംഘത്തിന്‍റെ അവതരണം പ്രേക്ഷകരെയും വിധികർത്താക്കളെയും ഒരുപോലെ ആകർഷിച്ചു. പൂങ്കമറും, മുന്നോട്ട് ഒഴിക്കൽ ഒന്നടി രണ്ടും, ഒഴിച്ചെടി മുട്ട് മൂന്നും തുടങ്ങിയ കോൽക്കളിയുടെ പരമ്പരാഗത ശൈലികളും പുതുമകളും മനോഹരമായി സമന്വയിപ്പിച്ചാണ് സംഘം വിജയം സ്വന്തമാക്കിയത്.
മത്സരത്തിനായി ഒന്നര മാസത്തിലധികം നീണ്ട കഠിന പരിശീലനത്തിന്‍റെ ഫലമായിരുന്നു ഈ നേട്ടം. ഷബീബ് എടരിക്കോട് നേതൃത്വത്തിൽ അനസ്, ആഷിക് അസ്‌ലം, മുഹമ്മദ് അജ്മൽ, ഷാനിബ്, വി. ആസിഫ്, മുഹമ്മദ് ആരിഫ്, നിസാമുദ്ദീൻ, ഫാസിൽ, ആസിഫ് സി, ശിഹാബുദ്ധീൻ, ഷംനാദ്, ഫവാസ് മുണ്ടശ്ശേരി, ഷബീബ് എന്നിവരടങ്ങിയ സംഘമാണ് അരങ്ങിലെത്തിയത്. അസീസ് മണമ്മലാണ് ടീമിന്‍റെ പരിശീലകൻ.വിജയം നേടിയ എടരിക്കോട് ടീമംഗങ്ങളെ മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റ് സിദ്ദീഖ് കാലടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ട്രഷറർ സി.വി അഷ്റഫ്, വൈസ് പ്രസിഡന്‍റുമാരായ ഒ.ടി. സലാം, കരീം കാലടി, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, നാസർ കുറുമ്പത്തൂർ, അമീൻ കരുവാരകുണ്ട്, സലിം വെങ്കിട്ട, നജ്മുദ്ദീൻ മലപ്പുറം, മൊയ്‌തീൻ പൊന്നാനി, മുസ്തഫ ആട്ടീരി , ജോ. സെക്രട്ടറിമാരായ ശിഹാബ് ഇരുവേറ്റി, ടി.പി. സൈതലവി, മുഹമ്മദ് വള്ളിക്കുന്ന്, അഷ്റഫ് കൊണ്ടോട്ടി, നാസർ എടപ്പറ്റ, സിനൽ തുറക്കൽ, ഷെരീഫ് അയ്യായ, ഇബ്രാഹിം വട്ടംകുളം, ലത്തീഫ് തെക്കഞ്ചേരി, ഇഖ്ബാൽ പല്ലാർ തുടങ്ങിയ ജില്ല ഭാരവാഹികൾ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.