ശ്രദ്ധയാകർഷിച്ച് ‘സ്പ്രിങ് ഷോപ്പർ സെയിൽ‘; ഫെബ്രുവരി 15 വരെയാണ് മേള

ഷാർജ: വൻ വിലക്കുറവും ഓഫറുകളുമായി ഷാർജ എക്സ്പോ സെന്‍ററിൽ ആരംഭിച്ച സ്പ്രിങ് ഷോപ്പർ സെയിൽ ശ്രദ്ധയാകർഷിക്കുന്നു. ലിസ് എക്സിബിഷന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഷോപ്പർ സെയിൽ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച മേള ഫെബ്രുവരി 15 വരെയാണ്. ഫാഷൻ, വീട്ടുപകരണങ്ങൾ, ലൈഫ്സ്റ്റൈൽ, സ്പോർട്സ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങളുടെ വിശാലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്. സ്വദേശികളും വിദേശികളുമായ നിരവധിപേരാണ് കഴിഞ്ഞ ദിവസങ്ങളിൽ കുടുംബസമേതം മേളക്ക് എത്തിച്ചേർന്നത്. എക്സ്പോ സെന്‍ററിലെ രണ്ട്, നാല് ഹാളുകളിൽ രാവിലെ 11മുതൽ രാത്രി 11വരെയാണ് പ്രദർശനം.

മേളയിൽ വിവിധ ബ്രാൻഡുകൾ അണിനിരക്കുന്നുണ്ടെന്നും മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽനിന്ന് ലഭിക്കുന്നതെന്നും ലിസ് എക്സിബിഷൻ സി.ഇ.ഒ ജേക്കബ് വർഗീസ് പറഞ്ഞു. കുട്ടികൾക്കും കുടുംബങ്ങൾക്കും ആവശ്യമായതെല്ലാം കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് മേളയിൽ ഒരുക്കുന്നത്. വസന്തകാലത്തെ ആഘോഷമാക്കുന്നതിന് പ്രവാസി കുടുംബങ്ങൾക്കും യു.എ.ഇയിലെ താമസക്കാർക്കും ആവശ്യമായതെല്ലാം ഒരു കുടക്കീഴിൽ ഒരുക്കുകയാണ് മേള. കുടുംബത്തിലെ എല്ലാവർക്കും ആവശ്യമായ വസ്തുക്കൾ വാങ്ങാനായി വിവിധ സ്ഥലങ്ങൾ സന്ദർശിക്കേണ്ടത് ഒഴിവാക്കാൻ അവസരമാണിത്.

രാജ്യത്തെ മുൻനിര ബ്രാൻഡുകളുടെ സാന്നിധ്യവും വൈവിധ്യമാർന്ന ഉൽപന്നങ്ങൾ ഒരേ സ്ഥലത്ത് ലഭ്യമാകുന്നതും മേളയുടെ സവിശേഷതയാണ്. ബി.ബി.ഇസെഡ്, ബേബി ഷോപ്പ്, എൽ.സി വൈകികി, മാക്സ്, സ്പ്ലാഷ്, ടൈപോ, അൽ മുഖാലാത് പെർഫ്യൂം, ഗിഫ്റ്റ് സോൺ, സ്പോർട്സ് കോവ്, കോട്ടണിൽ, അഹമ്മദ് അൽ മഗ്രിബി, കോട്ടൺ ഓൺ, ബ്രാൻഡ്സ് ഫോർ യു, സ്മാർട് ബേബി, സ്കെച്ചേഴ്സ് തുടങ്ങിയ ബ്രാൻഡുകൾ സൂപ്പർ സെയിലിൽ അണിനിരക്കുന്നുണ്ട്. മേളയിൽ പ്രവേശനത്തിന് അഞ്ച് ദിർഹമാണ് ടിക്കറ്റ് നിരക്ക്. 12 വയസ്സ് കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. പാർക്കിങ് സൗജന്യമാണ്.

Tags:    
News Summary - 'Spring Shopper Sale' attracts attention; Fair runs until February 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.