ദു​ബൈ ഇ​മി​ഗ്രേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ര​ക്ത​ദാ​ന ക്യാ​മ്പ്

ഇമിഗ്രേഷൻ ആസ്ഥാനത്ത് രക്തദാന ക്യാമ്പ്

ദുബൈ: ദുബൈ ഹെൽത്തിന്റെയും ദുബൈ ഇമിഗ്രേഷന്റെയും സഹകരണത്തോടെ ഇമിഗ്രേഷൻ ആസ്ഥാനത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നിരവധി ജീവനക്കാർ രക്തദാനം ചെയ്തു. സാമൂഹിക ഉത്തരവാദിത്തബോധവും സേവന മനോഭാവവും ശക്തമായി പ്രകടിപ്പിച്ച പരിപാടിയിൽ ജീവനക്കാരുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. രക്തദാനം പോലുള്ള ജീവൻ രക്ഷാ പ്രവർത്തനങ്ങളിലൂടെ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിർവഹിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാർ കാമ്പയിനിൽ പങ്കെടുത്തത്.

സഹജീവികളോടുള്ള കരുതലും സമൂഹ ക്ഷേമത്തിനുള്ള പ്രതിബദ്ധതയും ഈ പങ്കാളിത്തത്തിലൂടെ വ്യക്തമായി പ്രതിഫലിച്ചതായി അധികൃതർ പറഞ്ഞു. സർക്കാർ സ്ഥാപനമായ ജി.ഡി.ആർ.എഫ്.എ, ദുബൈ(ദുബൈ ഇമിഗ്രേഷൻ) നിയമനിർവഹണ ചുമതലകൾക്കൊപ്പം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്ന ഡിപ്പാർട്ട്മെന്റാണെന്ന് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. ദുബൈ സർക്കാറിന്റെ സജീവ സമൂഹ പങ്കാളിത്തമെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇത്തരം പരിപാടികളിൽ ജീവനക്കാരെ പങ്കെടുപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Blood donation camp at Immigration Headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.