അബൂദബി: ശാസ്ത്ര ലോകത്തെ പുതുമകളും വിശേഷങ്ങളും അറിയാനും പങ്കുവെക്കാനും പ്രവാസി വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്ന യെസ് ഇന്ത്യ കോസ്മിക് കോൺഫ്ലുവൻസ് ഇന്‍റർനാഷനൽ സയൻസ് സമ്മിറ്റ് നവംബർ 10ന് അബൂദബി അൽവഹ്ദ മാളിലെ ഗ്രാൻഡ് അറീന കോൺഫറൻസിൽ നടക്കും. യെസ് ഇന്ത്യ ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒരു മണിവരെ നടക്കുന്ന പരിപാടിയിൽ ഏഴ് മുതൽ 12 വരെ ക്ലാസിലുള്ള കുട്ടികൾക്കാണ് പ്രവേശനം. ഇന്ത്യയിൽ നിന്നുള്ള രണ്ടു കൊച്ചു ശാസ്ത്രജ്ഞൻമാർ കേൺഫറൻസിൽ അതിഥികളായി എത്തും.
ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലെ പ്രഫസർമാർക്കും വിദ്യാർഥികൾക്കും ക്ലാസുകളും പരിശീലനവും നൽകുന്ന 15കാരൻ ഉത്തർപ്രദേശ് സ്വദേശി സാരിം ഖാനും യു.എസിലെ ജോർജ് മാസൺ യൂനിവേഴ്സിറ്റിയിൽനിന്ന് ഗ്രാൻഡ് നേടി മലയാളികളുടെ അഭിമാനമായി മാറിയ മലയാളിയായ ഹബേൽ അൻവറുമാണ് അതിഥികൾ. രണ്ടുപേരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. യെസ് ഇന്ത്യ ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഷൗകത്ത് നഈമി അൽ ബുഖാരി കശ്മീർ സംബന്ധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.