ഇ.ആർ.സി ചെലവിൽ ചികിത്സ: യെമനികളെ പ്രവേശിപ്പിച്ചത് ന്യൂഡൽഹി ഫോർട്ടിസ് ആശുപത്രിയിൽ
അബൂദബി: ഹൂതികളുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ യെമനികൾക്ക് എമിറേറ്റ്സ് റെഡ്ക്രസൻറിെൻറ (ഇ.ആർ.സി) മേൽനോട്ടത്തിൽ ഇന്ത്യയിൽ ചികിത്സ ലഭ്യമാക്കുന്നതിന് കഴിഞ്ഞ ദിവസം പ്രവേശിപ്പിച്ചത് ന്യൂഡൽഹിയിലെ ഫോർട്ടിസ് ആശുപത്രിയിൽ. ഇ.ആർ.സിയുടെ ചെലവിൽ യെമനികളെ ചികിത്സക്ക് പ്രവേശിക്കുന്ന ഇന്ത്യയിലെ നാലാമത് ആശപത്രിയാണ് ഫോർട്ടിസ്.
നേരത്തെ റോക്ലാൻഡ് ആശുപത്രിയുടെ മൂന്ന് ശാഖകളിലായി യെമനികൾക്ക് ചികിത്സ ലഭ്യമാക്കിയിരുന്നു. അബൂദബിയിലെ ബുർജീൽ ആശുപത്രിയുടെ കീഴിലുള്ള ആശുപത്രിയാണ് റോക്ലാൻഡ്സ്. യു.എ.ഇ വ്യോമസേനയുടെ സി.-17 സൈനിക വിമാനത്തിലാണ് യെമനിൽനിന്ന് രോഗികളെ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിച്ചത്. വിമാനത്തിൽ അത്യാധുനിക ചികിത്സാ സംവിധാനങ്ങളും വിദഗ്ധ ഡോക്ടർമാരുമുണ്ടായിരുന്നു. വിമാനത്താവളത്തിൽനിന്ന് ഇവരെ ഉടൻ ആശുപത്രിലെത്തിക്കുന്നതിന് ആംബുലൻസുകളും പ്രത്യേക സംവിധാനങ്ങളുള്ള ബസുകളും ഉപയോഗിച്ചു. ഇ.ആർ.സിയുടെ ചെലവിൽ ചികിത്സ ലഭ്യമാക്കുന്നതിന് യെമൻ പൗരനെ ഫോർട്ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.