അബൂദബി: ലോകത്തെ പ്രമുഖ താരങ്ങൾ അണിനിരക്കുന്ന വേൾഡ് ടെന്നിസ് ലീഗ് സീസൺ 3 ഡിസംബർ 19 മുതൽ 22 വരെ തീയതികളിൽ അബൂദബിയിലെ ഇത്തിഹാദ് അരീനയിൽ നടക്കും. അബൂദബി സ്പോർട്സ് കൗൺസിൽ (എ.ഡി.എസ്.സി) ഡിപ്പാർട്മെന്റ് ഓഫ് കൾചർ ആൻഡ് ടൂറിസം (ഡി.സി.ടി), മിറാൽ എന്നിവയുമായി കൈകോർത്താണ് ലീഗ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഇത്തിഹാദ് അരീനയിൽ നടന്ന സീസൺ ഗംഭീര വിജയമായിരുന്നു. നാലു ദിവസങ്ങളിലായി നടക്കുന്ന ടെന്നിസ് ടൂർണമെന്റിനൊപ്പം പ്രമുഖ സംഗീതജ്ഞർ അണിനിരക്കുന്ന സംഗീത വിരുന്നും അരങ്ങേറും.
യാസ് അയലന്റിൽ നടക്കുന്ന ടൂർണമെന്റിൽ ലോകത്തെ പ്രമുഖ താരങ്ങളായ ഡാനിയർ മെദ്വെദേവ്, സ്റ്റഫാനോസ് സിറ്റ്സിപ്പാസ്, ആൻഡ്രൂ റുബ്ലേവ്, അരീന സബ്ലങ്ക, ഇഗ സ്വിയാതക്, എലീന റൈബകിന എന്നിവരാണ് മാറ്റുരക്കുന്നത്. രണ്ടാം സീസണിൽ 20,000ത്തോളം പേരാണ് സന്ദർശകരായെത്തിയത്. കൂടാതെ 125 രാജ്യങ്ങളിൽ തത്സമയ സംപ്രേക്ഷണവും ഒരുക്കിയിരുന്നു. ജൂൺ 28ന് രാവിലെ 10 മുതൽ ഓൺലൈൻ ടിക്കറ്റുകളുടെ വിൽപന ആരംഭിച്ചിട്ടുണ്ട്. etihadarena.ae എന്ന സൈറ്റിലൂടെ ടിക്കറ്റുകൾ സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.