അബൂദബി: കിങ് അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് സ്ട്രീറ്റിലെ ചില കവലകള്‍ നവീകരണത്തിന്‍റെ ഭാഗമായി ഡിസംബര്‍ 25 മുതല്‍ 29 വരെ അടച്ചിടുമെന്ന് അബൂദബി മൊബിലിറ്റി അറിയിച്ചു. ഇതുമൂലമുണ്ടാവുന്ന അസൗകര്യങ്ങള്‍ മറികടക്കാന്‍ യാത്രകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ബദല്‍ പാതകള്‍ തിരഞ്ഞെടുക്കുകയും വേണമെന്ന് അതോറിറ്റി നിര്‍ദേശിച്ചു.
അടച്ചിടല്‍ കാലയളവില്‍ സുരക്ഷ ഉറപ്പാക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും ഗതാഗത സിഗ്നലുകള്‍ പാലിക്കുകയും വേണമെന്നും മൊബിലിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.