റാസല്‍ഖൈമ: 31 വര്‍ഷമായി തുടരുന്ന ഗള്‍ഫ് പ്രവാസം അവസാനിപ്പിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശി അബ്ദുല്‍ അസീസ് നാട്ടിലേക്ക് മടങ്ങുന്നു. 1994ലാണ് ഗള്‍ഫ് ജീവിതം തുടങ്ങിയതെന്ന് അബ്ദുല്‍ അസീസ് ‘ഗള്‍ഫ് മാധ്യമത്തോട്’ പറഞ്ഞു. റാക് ദിഗ്ദാഗ (അറബ് കമ്പനി ഫോര്‍ ആനിമല്‍ പ്രൊഡക്ഷന്‍) ഡയറി ഫാമിലെ ജോലിയില്‍ നിന്ന് വിരമിച്ചാണ് മടക്കം. യു.എ.ഇയിലെത്തിയത് മുതല്‍ ദിഗ്ദാഗ ഡയറി ഫാമില്‍ തന്നെയായിരുന്നു ജോലി. ഇവിടെ ലഭിച്ച പരിഗണനകളില്‍ മറ്റൊരു ജോലിയെക്കുറിച്ച് ആലോചിക്കേണ്ടിവന്നില്ല. സഹപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മാനേജ്മെന്‍റും നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണ്.
നല്ല രീതിയില്‍ കുടുംബം പുലര്‍ത്താനും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സാധിച്ചതാണ് ഗള്‍ഫ് ജീവിത നേട്ടം. നാട്ടിലെ തന്നെ പ്രതീതിയിലായിരുന്നു വന്ന നാളുകളിലെ റാസല്‍ഖൈമ. പുതുമുഖത്തിലേക്കുള്ള റാസല്‍ഖൈമയുടെ ചുവടുകള്‍ നോക്കി നിന്നത് കൗതുകമുളവാക്കുന്ന ഓര്‍മയാണ്. സ്വസ്ഥ ജീവിതം സാധ്യമാക്കിയതിന് സ്ഥാപനത്തോടും അധികൃതരോടും നന്ദിയുണ്ടെന്നും അബ്ദുല്‍ അസീസ് തുടര്‍ന്നു. കോഴിക്കോട് പേരാമ്പ്ര മാടംമണ്ണില്‍ വീട്ടില്‍ മമ്മു-ഖദീജ ദമ്പതികളുടെ മകനാണ് അബ്ദുല്‍ അസീസ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ആസിഫ്, അസ്ന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.