ക്രിസ്മസ് ആഘോഷത്തിൽ വിശ്വാസികൾ; രാജ്യത്ത് 16 ഭാഷകളില്‍ കുര്‍ബാന

ദുബൈ: ക്രിസ്മസിനോടനുബന്ധിച്ച് 16 ഭാഷകളില്‍ കുര്‍ബാനയുമായി യു.എ.ഇയിലുടനീളമുള്ള ചര്‍ച്ചുകള്‍. ഇംഗ്ലീഷ്, അറബിക്, മലയാളം, തമിഴ്, തഗലോക്, സിംഹളീസ്, ഉര്‍ദു, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, പോളിഷ്, കൊറിയന്‍, യുക്രെയിനിയന്‍, ജര്‍മന്‍, പോര്‍ചുഗല്‍, കൊങ്കിണി ഭാഷകളിലാണ് കുര്‍ബാനകള്‍. ലോകത്തുടനീളമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് യു.എ.ഇയില്‍ അവരവരുടെ ഭാഷകളില്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ പങ്കുചേരാനുള്ള അവസരമാണ് ഇതിലൂടെ വന്നുചേര്‍ന്നത്. കുര്‍ബാനയുടെ സമയക്രമം ഭൂരിഭാഗം ചര്‍ച്ചുകളും തങ്ങളുടെ വെബ്‌സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യക്കാര്‍ക്ക് തങ്ങളുടെ ഭാഷകളിലുള്ള കുര്‍ബാനകളില്‍ പങ്കെടുക്കാന്‍ ഇതുപകരിക്കും. യു.എ.ഇയിലെ ഏറ്റവും വലിയ ചര്‍ച്ചുകളിലൊന്നായ ഊദ് മേത്തയിലെ സെന്‍റ് മേരീസ് ചര്‍ച്ചില്‍ ക്രിസ്മസ് ദിനത്തിൽ പുലര്‍ച്ച 5.30നും രാവിലെ 7നും 8.30നും ഇംഗ്ലീഷില്‍ കുര്‍ബാന നടക്കും. രാവിലെ 11.30ന് അറബിക് കുര്‍ബാനയുണ്ടാവും. വൈകീട്ട് മൂന്നിന്, 4.30ന്, സന്ധ്യക്ക് ആറിന്, രാത്രി 7.30ന് ഇംഗ്ലീഷ് കുര്‍ബാനകളുണ്ടാവും. രാത്രി ഒമ്പതിന് അറബിക് കുര്‍ബാനയുണ്ടാവും.

സെന്‍റ് ഫ്രാന്‍സിസ് ഓഫ് അസീസ് കാത്തലിക് ചര്‍ച്ചിൽ ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ച ആറിനും രാവിലെ എട്ടിനും പത്തിനും വൈകീട്ട് ആറിനും രാത്രി എട്ടിനും ഇംഗ്ലീഷ് കുര്‍ബാനകളുണ്ടാവും. രാവിലെ പത്തിന് ഇറ്റാലിയന്‍(ഹാള്‍), രാവിലെ 11ന് റൂം എട്ടില്‍ ജര്‍മന്‍, ചര്‍ച്ചില്‍ രാവിലെ 11.30ന് സിംഹളീസ്, ഹാളില്‍ 11.30ന് കൊറിയന്‍, ചര്‍ച്ചിലും ക്ലാസ് റൂമുകളിലും ഉച്ചക്ക് ഒന്നിന് തഗലോഗ് ഭാഷയിലും ഹാളില്‍ ഉച്ചക്ക് ഒന്ന് യുക്രെയിനിയന്‍ ഭാഷയിലും ചര്‍ച്ചില്‍ 2.30ന് സ്പാനിഷ് ഭാഷയിലും ഉച്ചക്ക് 2.30ന് ഹാളില്‍ തമിഴ് ഭാഷയിലും ചര്‍ച്ചിലും ഹാളിലുമായി വൈകീട്ട് നാലിന് അറബിക് ഭാഷയിലും കുര്‍ബാന നടക്കും.

മാര്‍ത്തോമ പാരിഷിൽ ക്രിസ്മസ് ദിനത്തില്‍ രാവിലെ ഏഴിന് ഇംഗ്ലീഷില്‍ കുര്‍ബാന നടക്കും. ക്രൈസ്റ്റ് ചര്‍ച്ചിൽ 25ന് രാവിലെ പത്തിനാണ് കുര്‍ബാന. ഹോളി ട്രിനിറ്റി ചര്‍ച്ചിൽ 25ന് രാവിലെ 8, 9.30, രാത്രി 7.30 എന്നീ സമയങ്ങളിലാണ് കുര്‍ബാന. അബൂദബിയിലെ സെന്‍റ് ജോസഫ് കത്തീഡ്രലിൽ ഡിസംബര്‍ 25ന് പുലര്‍ച്ച നാലിന് മലയാളം(സീറോ മലബാര്‍) കുര്‍ബാനയുണ്ടാവും. രാവിലെ 6.30, 7, 9, 10.30, ഉച്ചക്ക് 12, വൈകീട്ട് 4, 5.30, രാത്രി 7 സമയങ്ങളില്‍ ഇംഗ്ലീഷ് ഭാഷകളിലാണ് കുര്‍ബാന. രാവിലെ 7.30ന് മലയാളം ലാറ്റിന്‍, രാവിലെ 9ന് കൊങ്കിണി, രാവിലെ 10.30നും രാത്രി 7.30നും അറബിക്, രാവിലെ 10.30ന് ഫ്രഞ്ച്, ഉച്ചക്ക് 12ന് ഇറ്റാലിയന്‍, വൈകീട്ട് നാലിന് സ്പാനിഷ്, വൈകീട്ട് നാലിന് യുക്രെയിനിയന്‍, വൈകീട്ട് 5.30ന് തമിഴ്, വൈകീട്ട് 5.30ന് ഉര്‍ദു, വൈകീട്ട് 6ന് സിംഹള, രാത്രി 7.30ന് പോളിഷ്, രാത്രി 8.30ന് ഫിലിപ്പിനോ ഭാഷകളില്‍ കുര്‍ബാനയുണ്ട്. ഷാർജ സെന്‍റ് മൈക്കല്‍സ് കത്തോലിക്കേറ്റ് ചര്‍ച്ചിൽ 25ന് പുലര്‍ച്ച മൂന്നിന് സീറോ മലബാര്‍ കുര്‍ബാന നടക്കും. പുലര്‍ച്ച 5ന് പാരിഷ് ഹാളില്‍ സീറോ മലങ്കര കുര്‍ബാനയുണ്ടാവും. പുലര്‍ച്ച 5.45, രാവിലെ 7, 8.15, 9.30 വൈകീട്ട് 5.30, രാത്രി 7 സമയങ്ങളില്‍ ഇംഗ്ലീഷ് കുര്‍ബാനകളുണ്ടാവും. 

Tags:    
News Summary - Believers celebrate Christmas; Mass in 16 languages ​​in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.