???? ????? ??? ???????? ??? ?????? ?? ?????? ??????? ????????? ?????? 2017? ???????????????

വേൾഡ്​ സ്​കിൽസ്​ അബൂദബി:  മത്സരം ഇന്ന്​ അവസാനിക്കും

അബൂദബി: ഇന്ത്യ ഉൾപ്പെടെ 59 രാജ്യങ്ങളിൽനിന്നുള്ള 1300ഒാളം പ്രതിഭകൾ പ​െങ്കടുക്കുന്ന ‘വേൾഡ്​ സ്​കിൽസ്​ അബൂദബി^2017’ലെ മത്സരങ്ങൾക്ക്​ ബുധനാഴ്​ച അവസാനിക്കും. ആറ്​ വിദഗ്​ധ മേഖലകളിലെ 51 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളാണ്​ പൂർത്തിയാകുന്നത്​. മേളയുടെ സമാപനം 19ന്​ യാസ്​ ​െഎലൻഡ്​ ഡു അറേനയിൽ നടക്കും.

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം കഴിഞ്ഞ ദിവസം ‘വേൾഡ്​ സ്​കിൽസ്​ അബൂദബി 2017’ സന്ദർശിച്ചു. വിദ്യാഭ്യാസ മന്ത്രി  ഹുസൈൻ ബിൻ ഇബ്രാഹിം അൽ ഹമ്മാദി, കാബിനറ്റ്– ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്​ദുല്ല അൽ ഗർഗാവി എന്നിവരും ശൈഖ്​ ഹംദാനോടൊപ്പമുണ്ടായിരുന്നു.

മേളയി​െല യു.എ.ഇയുടെ പങ്കാളിത്തത്തെ കുറിച്ചും യു.എ.ഇ യുവതയുടെ പ്രകടനങ്ങളെ കുറിച്ചും യുവജന കാര്യ സഹമന്ത്രി ശമ്മ ബിൻത് സുഹൈൽ ഫാരിസ്​ അൽ മസ്​റൂഇ ശൈഖ്​ ഹംദാന്​ വിശദീകരിച്ചുകൊടുത്തു. അടുത്ത വേൾഡ്​ സ്​കിൽസ്​ മത്സരങ്ങൾക്ക്​ 2019ൽ റഷ്യയിലെ കസാൻ വേദിയാകും.45ാമത്​ മത്സരത്തിനാണ്​ റഷ്യ ആതിഥേയത്വം വഹിക്കുക. 1950ൽ ആരംഭിച്ച വേൾഡ്​ സ്​കിൽ മത്സരം രണ്ട്​ വർഷം കൂടു​േമ്പാൾ വ്യത്യസ്​ത രാജ്യങ്ങളിലായാണ്​ സംഘടിപ്പിക്കുന്നത്​. 

Tags:    
News Summary - world skills abudabi-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.