വേള്‍ഡ് ഫുഡ് എക്സ്പോ ഭക്ഷ്യമേള തുടങ്ങി; ഏപ്രില്‍ 10 ന്​ അവസാനിക്കും

ദുബൈ: യു.എ.ഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വേള്‍ഡ് ഫുഡ് എക്സ്പോ തുടങ്ങി. ലോകത്തി​​​െൻറ വിവിധഭാഗങ്ങളിലെ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാം എന്നതാണ് ഈ ഭക്ഷ്യമേളയുടെ പ്രത്യേകത. ഏപ്രില്‍ 10 വരെയാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. ദുബൈ ഖിസൈസ് ലുലു ശാഖയില്‍ ദുബൈ മുനിസിപ്പാലിറ്റി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനവിഭാഗം മേധാവി ഖാലിദ് അബ്​ദുല്ല, ഷെഫ് വിവേക് ഹുറിയ എന്നിവർ ഉത്‌ഘാടനം ചെയ്തു. ലുലു ദു​ൈബ  റീജിയണൽ ഡയറക്ടർ ജെയിംസ് കെ. വർഗ്ഗീസ്, റീജിയണൽ മാനേജർമാരായ തമ്പാൻ കെ. പി., സലിം വി.സി.  എന്നിവർ പങ്കെടുത്തു.

ഷാർജ അൽ വഹ്ദ ശാഖയില്‍ ഷാര്‍ജ സര്‍ട്ടിഫിക്കറ്റ് അറ്റസ്​റ്റേഷന്‍ വകുപ്പ് ഡയറക്ടര്‍ സെയ്ഫ് അബ്​ദുല്ല അല്‍ മത്റൂഷി ഉദ്ഘാടനം ചെയ്തു. ലുലു  ഷാർജ  റീജിയണൽ ഡയറക്ടർ  നൗഷാദ് എം. എ, റീജിയണൽ മാനേജർ മുജീബ് അലി എന്നിവർ പങ്കെടുത്തു. അറബിക് , ഇന്ത്യൻ , ചൈനീസ്, കോണ്ടിന​​െൻറൽ, ഇറ്റാലിയൻ തുടങ്ങിയ വ്യത്യസ്ത ശൈലിയിലുള്ള രുചി ഭേദങ്ങൾക്കൊപ്പം ഓർഗാനിക്, വെജിറ്റേറിയൻ ഭക്ഷ്യ വിഭവങ്ങൾക്ക് പ്രത്യക മേഖല തന്നെ ഭക്ഷ്യ മേളയിൽ  ഒരുക്കിയിട്ടുണ്ട്. കൂടാതെ ബിരിയാണി മേള, പായസ മേള തുടങ്ങിയവയു നടക്കും. വിവിധ മല്‍സരങ്ങളും അരങ്ങേറും.

Tags:    
News Summary - world food exitbition - uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.