ദുബൈ: റമദാനിൽ സ്വകാര്യ മേഖലയിലെ ജോലി സമയം മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചു. മുൻ മാസങ്ങളെ അപേക്ഷിച്ച് ദിവസത്തിൽ രണ്ട് മണിക്കൂർ കുറവായിരിക്കും റമദാനിലെ ജോലി സമയം.
യു.എ.ഇയിൽ സ്വകാര്യ മേഖലയിലെ ജോലി സമയം ദിവസം എട്ട് മണിക്കൂർ അല്ലെങ്കിൽ ആഴ്ചയിൽ 48 മണിക്കൂർ എന്ന നിലയിലാണ്.
റമദാനിൽ ഇത് ദിവസം ആറ് മണിക്കൂർ, ആഴ്ചയിൽ 36 മണിക്കൂർ എന്ന നിലയിലേക്ക് മാറും. ഇതിൽ കൂടുതൽ സമയം ജോലി ചെയ്താൽ ഓവർ ടൈം ആനുകൂല്യങ്ങൾ നൽകണം. സ്ഥാപനത്തിലെ ജോലിയുടെ സ്വഭാവം അനുസരിച്ച് വിദൂര ജോലി സംവിധാനം ഏർപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.