ദുബൈ: 10 വർഷ ഗോൾഡൻ വിസയുള്ളവർക്ക് തൊഴിൽ പെർമിറ്റ് അനുവദിക്കുന്നത് മാനവ വിഭവശേഷി മന്ത്രാലയം ആരംഭിച്ചു. കാബിനറ്റ് തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. ഇതനുസരിച്ച് മൂന്നുതരം തൊഴിൽ പെർമിറ്റുകളാണ് അനുവദിക്കുന്നത്. ഒന്ന്, ഗോൾഡൻ വിസ ലഭിക്കുേമ്പാൾ തൊഴിൽരഹിതനായ ആൾക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അനുമതി.
രണ്ട്, നിലവിൽ ജോലിയുണ്ടായിരിക്കെ മറ്റൊരു തൊഴിലിലേക്ക് മാറുന്നതിനുള്ള അനുമതി. മൂന്ന്, ഗോൾഡൻ വിസയുള്ളയാളുടെ വർക് പെർമിറ്റും കരാറും തൊഴിലുടമകൾക്ക് പുതുക്കുന്നതിന്. ഗോൾഡൻ വിസക്കാരുടെ കുടുംബാംഗങ്ങൾക്കും ഈ നിയമം തന്നെ ബാധകമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഗോൾഡൻ വിസ ലഭിക്കുന്നയാളും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ കരാറും പെർമിറ്റും യു.എ.ഇ നിയമനുസരിച്ച് നിലനിൽക്കുമെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന് മികച്ച സംഭാവന നൽകാൻ സാധിക്കുന്നവർക്കും ഉയർന്ന കഴിവുള്ള അല്ലെങ്കിൽ, സാമ്പത്തിക വളർച്ചക്ക് നിർണായക പങ്കുവഹിക്കാൻ കഴിയുന്ന പ്രധാന വ്യവസായങ്ങളിൽ ജോലിചെയ്യുന്ന ആളുകൾക്കുമാണ് സർക്കാർ ഗോൾഡൻ വിസ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.