ഡബ്ല്യു.എം.സി മീഡിലീസ്റ്റ് റീജ്യൻ ഭാരവാഹികൾ
ദുബൈ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യു.എം.സി) മീഡിലീസ്റ്റ് റീജ്യന്റെ 2025-27 ലേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം 22 ജൂൺ ഞായറാഴ്ച ദുബൈയിലെ ഏഷ്യാന ഹോട്ടലിൽ നടന്നു. മിഡിലീസ്റ്റ് ചെയർമാനായി സക്കീർ ഹുസ്സൈൻ, പ്രസിഡന്റായി സുധീർ സുബ്രമണ്യൻ, സെക്രട്ടറി ഇൻചാർജ് ആയി അരുൺ ജോർജ് എന്നിവരേയും ട്രഷററായി ജേക്കബ് തോമസ്, വൈസ് പ്രസിഡന്റ് അഡ്മിൻ ആയി സിബി തോമസ്, വിമൻസ് ഫോറം പ്രസിഡന്റായി നസീല ഹുസ്സൈൻ, വിമൻസ് ഫോറം സെക്രട്ടറിയായി ജോഷില ഷാബു, വിമൻസ് ഫോറം ട്രഷററായി ടിസ്സി ജോൺ എന്നിവരേയും മിഡിലീസ്റ്റിലെ വിവിധ പ്രൊവിൻസുകളായ ദുബൈ, ഷാർജ, ഉമ്മുൽ ഖുവൈൻ, അജ്മാൻ, അൽ ഐൻ, റാസൽ ഖൈമ, കുവൈത്ത്, ഖത്തർ, അബൂദബി, ബഹ്റൈൻ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽനിന്നും എത്തിയ പ്രതിനിധികൾ ഏകകണ്ഠമായി തിരഞ്ഞെടുത്തു. പ്രദീപ് പൂഗാടൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ഷാർജ പൊലീസ് മേജർ ഡോ. സാലെ ജുമാ മൊഹമ്മദ് ബെൽഹാജ്, ഇമാറാത്തി നടൻ അബ്ദുല്ല ജഫാലി എന്നിവർ മുഖ്യാതിഥികളായിരുന്നു. രാജു തേവർമഠം സ്വാഗതവും ജോൺ ഷാരി, അഡ്വ. അജി കുര്യാക്കോസ്, അഡ്വ. തോമസ് പണിക്കർ, സന്തോഷ് വർഗീസ്, ഷീല റെജി, രേഷ്മ റെജി തുടങ്ങിയവർ ആശംസയും നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.