ഡബ്ല്യു.എം.സി മിഡിൽ ഈസ്റ്റ് റീജ്യൻ വാർഷിക സമ്മേളനത്തിൽനിന്ന്
ദുബൈ: വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജ്യൻ വാർഷിക സമ്മേളനം ദുബൈ ലാവണ്ടർ ഹോട്ടലിൽ സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് റീജ്യൻ പ്രസിഡന്റ് വിനേഷ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി രാജീവ് കുമാർ സ്വാഗതം പറഞ്ഞു. റീജ്യൻ ചെയർമാൻ സന്തോഷ് കെട്ടേത്ത്, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, വൈസ് പ്രസിഡന്റ് അഡ്മിൻ തോമസ് ജോസഫ് എന്നിവർ ആശംസകൾ നേർന്നു.
ഡബ്ല്യു.എം.സി ഗ്ലോബൽ അംബാസഡർ ഐസക് ജോൺ പട്ടാണിപറമ്പിൽ, മിഡിൽ ഈസ്റ്റ് റീജ്യൻ അഡ്വൈസറി ബോർഡ് ചെയർമാൻ എസ്.എ. സലീം എന്നിവർ മുഖ്യാതിഥികളായിരുന്നു. മിഡിൽ ഈസ്റ്റ് റീജ്യനിലെ വിവിധ പ്രൊവിൻസ് പ്രതിനിധികൾ പങ്കെടുത്ത വേദിയിൽ അഡ്വൈസറി ബോർഡ് അംഗം ജയൻ വടക്കേ വീട്ടിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജിമ്മികുട്ടി, ഗ്ലോബൽ വി.പി മിഡിൽ ഈസ്റ്റ് റീജ്യൻ ഷാഹുൽ ഹമീദ്, ഗ്ലോബൽ വൈസ് ചെയർമാൻ വർഗീസ് പനയ്ക്കൽ, ഗ്ലോബൽ വൈസ് ചെയർമാൻ ജോൺ സാമുവൽ, അൽ ഐൻ പ്രൊവിൻസ് പ്രസിഡന്റ് ജാനെറ്റ് വർഗീസ്, കെ. ശശിധരൻ, ഡോ. സുധാകരൻ, ഗ്ലോബൽ സെക്രട്ടറി സി.എ. ബിജു, ഗ്ലോബൽ എത്തിക്സ് കമ്മിറ്റി മെംബർ രവീന്ദ്രൻ, ഉമ്മുൽ ഖുവയിൻ പ്രൊവിൻസ് സെക്രട്ടറി മാത്യു ഫിലിപ്, അൽ ഖോബാർ പ്രൊവിൻസ് ചെയർമാൻ അഷ്റഫ് ആലുവ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
സക്കീർ ഹുസൈൻ, സ്മിതാ ജയൻ, നസീല സക്കീർ ഹുസ്സൈൻ, മിലാന അജിത്ത്, അർച്ചന അഭിഷേക് എന്നിവർ പരിപാടികൾക്ക് ഏകോപനം നൽകി. വർധിച്ചുവരുന്ന വിമാന നിരക്ക് കാരണം ബുദ്ധിമുട്ടുന്ന പ്രവാസികളുടെ പ്രശ്നപരിഹരത്തിന് വിമാന കമ്പനികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജോൺ പി. വർഗീസിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പോയി വ്യോമയാന വകുപ്പിന് നിവേദനം നൽകാൻ ചടങ്ങിൽ തീരുമാനമായി.
ഡിസംബറിൽ മലേഷ്യയിൽ നടക്കുന്ന ഗ്ലോബൽ വനിത ഫോറം സമ്മേളനത്തിന്റെ ബ്രോഷർ പ്രകാശനം വനിത ഫോറം ഗ്ലോബൽ ചെയർ പേഴ്സൻ എസ്താർ ഐസക്, വനിത ഫോറം ഗ്ലോബൽ സെക്രട്ടറി ഷീലാ റെജി, യൂത്ത് ഫോറം ഗ്ലോബൽ പ്രസിഡന്റ് രേഷ്മ റെജി, ജാനറ്റ് വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു. മിഡിൽ ഈസ്റ്റ് റീജ്യൻ ജോയന്റ് ട്രഷറർ ജോസ് ജേക്കബ് നന്ദി പറഞ്ഞു. തുടർന്ന് അംഗങ്ങൾ അണിയിച്ചൊരുക്കിയ വർണാഭമായ കലാവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.