മൂസക്കുഞ്ഞ് ഉസ്താദിന് ഐ.സി.എഫ് അൽഫല ഡിവിഷൻ കമ്മിറ്റി നൽകിയ യാത്രയയപ്പ്

18 വർഷത്തെ പ്രവാസം; മൂസക്കുഞ്ഞ് നാട്ടിലേക്ക്

അബൂദബി: 18 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് മൂസക്കുഞ്ഞ് ഉസ്താദ് മടങ്ങുന്നു. 2008 അബൂദബിയിൽ എത്തിയ അദ്ദേഹം വ്യത്യസ്ത പള്ളികളിൽ ജോലി ചെയ്ത ശേഷമാണ് വിരമിക്കുന്നത്. 20 വർഷക്കാലം കർണാടകയിലെ വ്യത്യസ്തയിടങ്ങളിൽ പള്ളികളും മദ്​സകളിലും ജോലി ചെയ്ത ശേഷമാണ് ഗൾഫിലെത്തുന്നത്. ആ കാലയളവിൽ നിരവധി മദ്റസകൾ സ്ഥാപിക്കാനും വിദ്യാർഥികൾക്ക് വൈജ്ഞാനിക അറിവ് പകർന്നു നൽകാനും മുന്നിൽനിന്നു. പ്രവാസ ജീവിതത്തിനിടയിൽ പള്ളിയിലെ ജോലിക്കിടയിൽ മതവിജ്ഞാനങ്ങൾ പകർന്ന് കൊടുക്കാനും സമയം കണ്ടെത്തി.

കാസർകോട് മഞ്ഞൾ പാടി ബന്ദിയോഡിനടുത്ത് ചേവാർ സ്വദേശിയാണ് മൂസക്കുഞ്ഞ്. കുഞ്ഞുമുഹമ്മദ്-ബീഫാത്തിമ ദമ്പതികളുടെ മകനായ അദ്ദേഹം 62 വയസ്സ് പിന്നിട്ടിട്ടും സേവന സന്നദ്ധനാണ്. സാധ്യമാകുന്ന സാമൂഹിക സേവനങ്ങൾ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്​. നാട്ടിലെത്തിയാലും തന്റെ സേവന പ്രവർത്തനങ്ങൾ തുടരാനാണ്​ ആഗ്രഹം. ഭാര്യയും അഞ്ച് മക്കളുമാണുള്ളത്​. ഐ.സി.എഫ് അൽഫല ഡിവിഷൻ ദഅ്​വ സമിതി പ്രസിഡന്‍റ്​ പദവിയിലിരിക്കെയാണ് പ്രവാസത്തോട് വിട പറയുന്നത്. ഡിവിഷൻ കമ്മിറ്റി അദ്ദേഹത്തിന് യാത്രയപ്പ് നൽകി. ഡിവിഷൻ ഭാരവാഹികളായ ഫഹദ് സഖാഫി, ആലിക്കുട്ടി ഹാജി, എസ്.എം കടവല്ലൂർ, ഇബ്രാഹിം ബാഖവി കൂരിയാട് തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - After 18 years of exile; Musa Kunju returns home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.