വിഷുവിന് കേരളത്തിൽ നിന്ന് 3000 ടണ്ണിലേറെ ഭക്ഷ്യോൽപന്നങ്ങൾ

ദുബൈ: പ്രവാസികളുടെ വിഷു ആഘോഷങ്ങൾ കേമമാക്കാൻ ഗൾഫിലേക്ക് കേരളത്തിൽ നിന്ന് അടക്കം പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലായി ടൺ കണക്കിന് പഴം പച്ചക്കറി ഉൾപ്പടെ എത്തിച്ച് ലുലു. കണിക്കൊന്നയും വെള്ളരിയും വാഴയിലയും നാളികേരവും മുതൽ സദ്യവട്ടങ്ങൾക്കുള്ള എല്ലാ ഉൽന്നങ്ങളും ലുലുവിൽ എത്തും. കേരളത്തിലെ കാർഷിക കയറ്റുമതി മേഖലയ്ക്കും വലിയ പിന്തുണയേകുന്നതാണ് നീക്കം. കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനങ്ങളിലായി 3200 ഓളം ടൺ പഴം പച്ചക്കറികളാണ് ജി.സി.സിയിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. കേരളത്തിലെ കാർഷിക മേഖലയിൽ നിന്നടക്കം നേ‌രിട്ട് സംഭരിച്ച പഴം പച്ചക്കറികളാണ്, ലുലു ​ഗ്രൂപ്പിന്‍റെ ഫെയർ എക്സ്പോർട്ട്സിന്‍റെ നേതൃത്വത്തിൽ ​ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്.

നാഷ്ണൽ എയർലൈൻസിന്‍റെ 747 വിമാനത്തിൽ 100 ടൺ പഴം പച്ചക്കറികൾ കൊച്ചിയിൽ നിന്ന് അബൂദബിയിലേക്ക് എത്തിച്ചു. വെള്ളിയാഴ്ചയും നൂറ് ടൺ പഴം പച്ചക്കറികൾ പ്രത്യേക വിമാനത്തിൽ അബൂദബിയിൽ എത്തും. കുവൈത്തിലേക്ക് 50 ടൺ പഴം പച്ചക്കറികളും കൊച്ചിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. കൂടാതെ, കൂടുതൽ വിമാനങ്ങളിലായി ജി.സി.സിയിലെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങൾ ലഭ്യമാക്കും.

വിഷുവിനായി വിപുലമായ ഒരുക്കങ്ങളാണ് ലുലു സ്റ്റോറുകളിൽ ഉള്ളത്. കണിയൊരുക്കാനും സദ്യവട്ടങ്ങൾക്കുമായി ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവും വമ്പൻ ഓഫറുകളുമായി പ്രവാസികൾക്ക് വിഷുകൈനീട്ടം തന്നെയാണ് ലുലു ഒരുക്കിയിരിക്കുന്നത്. കൂടാതെ, ഇരുപതിൽ അധികം പായസങ്ങളുമായി പായസം മേളയും സജീവമാണ്. കൂടാതെ 23 തരം വിഭവങ്ങൾ അടങ്ങുന്ന വിഷുസദ്യയുടെ പ്രീബുക്കിങ്ങും ആരംഭിച്ചിരിക്കുകയാണ്​. ഓൺലൈനിലും ലുലു സ്റ്റോറുകളിലെത്തിയും വിഷുസദ്യയുടെ ബുക്കിങ്ങ് നടത്താം. നേരിട്ടെത്തി ബുക്ക് ചെയ്യുന്നവർക്ക് 600 അഡീഷ്ണൽ ഹാപ്പിനെസ് പോയിന്‍റുകളും ലഭിക്കും. വിഷുകോടി വാങ്ങാനെത്തുന്നവർക്കായി പ്രത്യേക ഓഫറുകളും ലുലു ഒരുക്കിയിട്ടുണ്ട്. 200 ദിർഹത്തിന് ഷോപ്പ് ചെയ്യുന്നവർക്ക് 50 ദിർഹം കിഴിവ് ലഭിക്കും. 

News Summary - Over 3000 tonnes of food products from Kerala for Vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.