ദുബൈ: യു.എ.ഇയിൽ സ്വർണം സ്വന്തമാക്കുന്നതിന് പുറത്തിറക്കിയ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. ‘ഐൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ എന്ന മൊബൈൽ ആപ്പിലൂടെ 1 ദിർഹം മുതൽ സ്വർണവും വെള്ളിയും വാങ്ങാനുള്ള സൗകര്യമാണ് ലഭ്യമാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ ലഭ്യമായ ഈ ആപ്പ് ഡൗൺലോഡ് ചെയ്ത് അക്കൗണ്ട് സൃഷ്ടിച്ച ശേഷം ഉപയോക്താക്കൾക്ക് സ്വർണം അല്ലെങ്കിൽ വെള്ളി വാങ്ങാം.
പേയ്മെന്റ് പൂർത്തിയാക്കിയ ഉടൻ തന്നെ വാങ്ങിയ സ്വർണം/വെള്ളി ആപ്പിൽ തന്നെ ഡിജിറ്റൽ രൂപത്തിൽ കാണിക്കും. പിന്നീട് ആവശ്യമുള്ളപ്പോൾ സ്വർണവും വെള്ളിയും ആപ്പിലൂടെ തന്നെ വിൽക്കാനും കഴിയും. ഉപഭോക്താക്കൾക്ക് ദേരയിലെ ഐൻ ഗോൾഡിൽ നിന്ന് സ്വർണ നാണയങ്ങളോ ബാറുകളോ, വെള്ളി ബാറുകളോ നേരിട്ട് വാങ്ങാനുള്ള സംവിധാനവും ലഭ്യമാണ്.
കൂടാതെ, വീട്ടിലേക്ക് തന്നെ സ്വർണവും വെള്ളിയും എത്തിക്കുന്ന ഡോർസ്റ്റെപ്പ് ഡെലിവറി സേവനവും ആപ്പ് നൽകുന്നുണ്ട്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ആപ്പിൽ സ്വർണം ലഭിക്കുകയെന്നതും പ്രത്യേകതയാണ്. ചെറിയ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഡിജിറ്റൽ മാർഗങ്ങൾ ഉപയോഗിച്ച് സ്വർണം സ്വന്തമാക്കാൻ താൽപര്യമുള്ളവർക്കും ഈ സംവിധാനം പുതിയ സാധ്യതകൾ തുറക്കുന്നതാണ്. ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്യു.ആർ കോഡ് സ്കാൻ ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.