ദുബൈ: വേദനിക്കുന്ന മനുഷ്യർക്ക് ആശ്വാസം പകരുവാൻ ലക്ഷ്യമിടുന്ന മിഷൻ വിങ്സ് ഒഫ് കംപാഷൻ ഏറെ ശ്ലാഘനീയമാണെന്ന് ഭീമ ജ്വല്ലേഴ്സ് ചെയർമാൻ ഡോ. ബി. ഗോവിന്ദൻ പറഞ്ഞു. കോവിഡ് പ്രതിസന്ധിയെ മറികടക്കാൻ ഡോക്ടർമാർ, നഴ്സുമാർ, പാരമെഡിക്സ്, ശുചീകരണ തൊഴിലാളികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് സേനകൾ എന്നിവയെല്ലാം നിതാന്ത പരിശ്രമത്തിലാണ്. 1925ൽ സ്ഥാപിതമായ ഭീമ വിവിധ കാലങ്ങളിലെയും ദേശങ്ങളിലെയും ആരോഗ്യ വെല്ലുവിളികൾക്കും വൈദ്യശാസ്ത്രജ്ഞരും പൊതുസമൂഹവും ഒത്തുചേർന്ന് അവയെ മറികടക്കാൻ നടത്തിയ മഹനീയ പ്രയത്നങ്ങൾക്കും സാക്ഷിയാണ്. കോവിഡ് പ്രതിസന്ധിയിൽ യാത്ര മുടങ്ങി വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ജൻമദേശത്തേക്ക് തിരിച്ചെത്തുവാൻ സഹായിക്കാൻ ഗൾഫ് മാധ്യമവും മീഡിയ വണും ചേർന്ന് ഒരുക്കുന്ന ഇൗ ദൗത്യത്തിൽ പങ്കുചേരുന്നതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും ഡോ. ബി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.