ദുബൈ: വൈദ്യശാസ്ത്രത്തിലെ നൈതികത കാത്തുസൂക്ഷിക്കുമെന്നും ലോകത്തിെൻറ വേദനകളും മുറിവുകളും സുഖപ്പെടുത്താൻ പരിശ്രമിക്കുമെന്നും പ്രതിജ്ഞ ചെയ്ത് ദുബൈ മുഹമ്മദ് ബിൻ റാശിദ് മെഡിക്കൽ^ആരോഗ്യ ശാസ്ത്ര സർവകലാശാലയിലെ ആദ്യ വർഷ എം.ബി.ബി.എസ് വിദ്യാർഥികൾ വെള്ളക്കോട്ടണിഞ്ഞു. കോളജ് ഡീൻ പ്രഫ. അലവാഇ അൽ ശൈഖ് അലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 2023ൽ പഠനം പൂർത്തിയായി ഡോക്ടർമാരാവുന്ന വിദ്യാർഥികളുടെ വൈറ്റ്കോട്ട് അണിയൽ ചടങ്ങാണ് നടന്നത്. രാജ്യത്തിെൻറ ആരോഗ്യമേഖലയിൽ പുതുവാഗ്ദാനങ്ങളാവാനൊരുങ്ങുന്ന വിദ്യാർഥികളെ കാണാനും പിന്തുണക്കാനും നിരവധി വിദഗ്ധരും പ്രമുഖരും ചടങ്ങിനെത്തി. വൈസ് ചാൻസലർ ഡോ. അമ്മാർ അഹ്മദ് ശരീഫ്, ബെൽഫാസ്റ്റ് ക്യൂൻസ് മെഡിക്കൽ കോളജ് വി.സി പ്രഫ. ജെയിംസ് മക്കൽനേ, അസി. പ്രഫസർ ഡോ. ലൈല അൽ സുവൈദി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.