ദുബൈ: വിദ്യാർഥിനിയോട് വാട്ട്സ്ആപ്പിലൂടെ നഗ്നചിത്രങ്ങൾ അയച്ചു നൽകാൻ ആവശ്യപ്പെെട്ടന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. ദേരയിലെ സ്വകാര്യ സ്കൂളിലെ കമ്പ്യുട്ടർ അധ്യാപകനായ ഫിലിപ്പൈൻസ് സ്വദേശിക്കെതിരെയാണ് 11 വയസുള്ള അറബ് വിദ്യാർഥിനിയോട് ഹീനമായ ആവശ്യം ഉന്നയിച്ചുവെന്ന ആരോപണം. കുട്ടിയുടെ സ്വഭാവത്തിലും മനോനിലയിലും വ്യത്യാസം ശ്രദ്ധയിൽപ്പെട്ട അധ്യാപിക ഉമ്മയെ ഇക്കാര്യം അറിയിച്ചിരുന്നു. ശരീരവേദനയുണ്ടെന്ന് എപ്പോഴും പറഞ്ഞിരുന്ന കുട്ടി ആത്മഹത്യ ചെയ്യുമെന്ന് കൂട്ടുകാരികളോടും പറഞ്ഞിരുന്നു.
തുടർന്ന് നടത്തിയ നിരീക്ഷണത്തിൽ എന്തോ വിഷമം മൂലം കുട്ടി സമ്മർദം അനുഭവിക്കുന്നതായി ബോധ്യപ്പെട്ടു. സ്കൂൾ വിട്ടു വന്ന ശേഷം അധ്യാപകൻ വാട്ട്സ്ആപ്പിലൂടെ അനാശ്യാസകരമായ സന്ദേശങ്ങൾ അയക്കുന്നത് കണ്ടെത്തുകയായിരുന്നു. രഹസ്യഭാഗങ്ങളുടെ ചിത്രമെടുത്ത് അയക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് സ്കൂളുമായി ബന്ധപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. വിദഗ്ധ സംഘം കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.