ദുബൈ: വാരാന്ത്യ അവധി മാറിയതോടെ ദുബൈയിലെ ജലഗതാഗത സമയങ്ങളിൽ മാറ്റം പ്രഖ്യാപിച്ചു. വാട്ടർ ടാക്സികൾ എല്ലാ ദിവസവും രാവിലെ പത്ത് മുതൽ രാത്രി ഏഴ് വരെയായിരിക്കും പ്രവർത്തിക്കുക. അൽ ഗുബൈബ സ്റ്റേഷനിൽനിന്ന് വാട്ടർ കനാൽ സ്റ്റേഷനിലേക്കുള്ള ദുബൈ ഫെറി എല്ലാ ദിവസവും ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറ് വരെയായിരിക്കും. ക്രീക്കിനുള്ളിലെ അൽസീഫ് ഫെറി റൗണ്ട് ട്രിപ് വൈകീട്ട് 4.30 മുതൽ പ്രവർത്തിക്കും.
ക്രീക്കിലെ അബ്ര സർവിസ് സമയമാറ്റം
ദുബൈ സൂഖ്-ബനിയാസ്: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ രാത്രി 10.55 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി 11.35 വരെയായിരിക്കും പ്രവർത്തനം.
അൽ സബ്ഖ അബ്ര-അൽ ഫഹീദി: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ രാത്രി 10.25 വരെയും ശനിയും ഞായറും രാവിലെ പത്ത് മുതൽ രാത്രി 11.55 വരെയും പ്രവർത്തിക്കും
അൽ ഫഹീദി-ദേര സൂഖ്: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മുതൽ രാത്രി 10.25 വരെ. ശനിയും ഞായറും രാവിലെ പത്ത് മുതൽ രാത്രി 11.55 വരെ
അൽസീഫ്-ബനിയാസ്: തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7.30 മുതൽ രാത്രി 10.50 വരെ. ശനി, ഞായർ രാവിലെ പത്ത് മുതൽ രാത്രി 12.20 വരെ.
അൽസീഫ്-അൽഫഹീദി-ദുബൈ: പ്രവൃത്തി ദിനങ്ങളിൽ സർവിസുണ്ടായിരിക്കില്ല. ശനി, ഞായർ വൈകീട്ട് 3.15 മുതൽ രാത്രി 11.05 വരെ.
ദുബൈ ഫെസ്റ്റിവൽ സിറ്റി-ദുബൈ ക്രീക്ക് ഹാർബർ: പ്രവൃത്തി ദിനങ്ങളിൽ സർവിസില്ല. ശനി, ഞായർ വൈകീട്ട് നാല് മുതൽ രാത്രി 11.55 വരെ.
ശൈഖ് സായിദ് റോഡ്-ജുമൈറ: എല്ലാ ദിവസവും വൈകീട്ട് നാല് മുതൽ രാത്രി 11 വരെ.
അബ്ര എ.സി സർവിസ് സമയമാറ്റം
അൽ ജദ്ദാഫ്-ഫെസ്റ്റിവൽ സിറ്റി: തിങ്കൾ മുതൽ വെള്ളിവരെ രാവിലെ എട്ട് മുതൽ രാത്രി 11.30 വരെ. ശനി, ഞായർ രാവിലെ എട്ട് മുതൽ രാത്രി 12.10 വരെ
മറീന മാൾ-മറീന വാക്: തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ പത്ത് മുതൽ വൈകീട്ട് 3.45 വരെയും രാത്രി 10.15 മുതൽ 10.35 വരെയും. വെള്ളിയാഴ്ച രാവിലെ 11 മുതൽ വൈകീട്ട് 4.50 വരെയും രാത്രി 10.30 മുതൽ 11.40 വരെയും. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് 4.45 വരെയും രാത്രി 10.35 മുതൽ 11.40 വരെയും.
മറീന പ്രോംനേഡ്-മറീന മാൾ: തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് 1.55 മുതൽ 3.55 വരെ. വെള്ളിയാഴ്ച ഉച്ചക്ക് 1.55 മുതൽ അഞ്ച് വരെ. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് 1.55 മുതൽ 4.55 വരെ.
മറീന വാക്-മറീന ടെറാസ്: തിങ്കൾ മുതൽ വ്യാഴം വരെ ഉച്ചക്ക് രണ്ട് മുതൽ 3.50 വരെ. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 5.10 വരെ.
മറീന മാൾ-ബ്ലൂ വാട്ടേഴ്സ്: തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 4.50 മുതൽ രാത്രി 11.25 വരെ. ശനി, ഞായർ വൈകീട്ട് 4.10 മുതൽ രാത്രി 11.45 വരെ.
ഫുൾ റൂട്ട്: തിങ്കൾ മുതൽ വ്യാഴം വരെ വൈകീട്ട് നാല് മുതൽ രാത്രി 10.15 വരെ. വെള്ളിയാഴ്ച 5.05 മുതൽ 10.30 വരെ. ശനി, ഞായർ 4.50 മുതൽ 10.45 വരെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.