ദുബൈ: കഴിഞ്ഞ വർഷത്തെ ജല^വൈദ്യുതി ഉപയോഗത്തിൽ ദുബൈക്ക് നേട്ടം. വൈദ്യുതി ഉപയോഗത്തിൽ ഏഴും വെള്ളം ഉപയോഗത്തിൽ മൂന്നും ശതമാനമാണ് ദുബൈ മിച്ചം വരുത്തിയതെന്ന് ദുബൈ ഉൗർജകാര്യ സുപ്രിം കൗൺസിൽ ഇന്നലെ പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
കൗൺസിൽ ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് ആൽ മക്തുമിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മലിന ജലവും ഭൂഗർഭ ജലവും ഫലപ്രദമായി വിനിയോഗിക്കുന്നതിനുള്ള മാർഗങ്ങൾ സംബന്ധിച്ച് വിശദ ചർച്ചകൾ നടന്നു. 2.8 ടെറാവാട്ട് വൈദ്യുതിയും 370 കോടി ഗ്യാലൻ വെള്ളവുമാണ് ദുബൈ വർഷത്തിൽ മിച്ചം വെക്കുന്നത്.
ദുബൈയെ ഹരിത ഉൗർജത്തിെൻറയും സമ്പദ്വ്യവസ്ഥയുടെയും ലോക കേന്ദ്രമാക്കി മാറ്റുന്നതിന് 2030 ഒാടെ ജലവിനിയോഗം 30 ശതമാനം കണ്ട് കുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപാധ്യക്ഷൻ സഇൗദ് മുഹമ്മദ് അൽ തായർ വ്യക്തമാക്കി. ഇവ യാഥാർഥ്യമാക്കുന്നതിന് ദുബൈ നഗരസഭ ഹരിത കെട്ടിട കോഡ് തയ്യാറാക്കി വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.