ദുബൈ: റെക്കോഡുകൾ തിരുത്തിക്കുറിക്കുന്നതാണ് ദുബൈയുടെ ശീലം. മറ്റ് രാജ്യങ്ങളുടെ റെക്കോഡുകൾ തിരുത്തിയെഴുതി മതിവരാതെ ഇപ്പോൾ സ്വന്തം റെക്കോഡുകൾ തിരുത്തുകയാണ് ദുബൈ. ഇതിൽ അവസാനത്തേതാണ് പാം ജുമൈറയിലെ ഫൗണ്ടെയ്ൻ.ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ൻ എന്ന പകിട്ട് സ്വന്തമാക്കാനുള്ള ശ്രമം ഈ മാസം 22ന് നടക്കും.
ദുബൈ മാളിന് മുന്നിലെ ഫൗണ്ടെയ്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇത്. പാം ജുൈമറയിലെ പൊയേൻറയിലാണ് 'പാം ഫൗണ്ടെയ്ൻ' വരുന്നത്. 22ന് വൈകീട്ട് നാലുമുതൽ രാത്രി 12 വരെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് പ്രവേശനം സൗജന്യമാണ്. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഡി.ജെ, ഡാൻസ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവയും ഉണ്ടാവും. എട്ടുമണിയാകുേമ്പാൾ പൊയെൻറയിലെ 30 റസ്റ്റാറൻറുകളിൽ നിന്ന് ജലാഘോഷത്തിെൻറ വിവിധ രൂപഭാവങ്ങൾ അരങ്ങ് തകർക്കും. ആദ്യം എത്തുന്ന 5000 പേർക്ക് എൽ.ഇ.ഡി റിസ്റ്റ്ബാൻഡുകൾ നൽകും.
ദിവസവും വൈകീട്ട് ഏഴുമുതൽ രാത്രി 12 വരെയാണ് ഇവിടെ ഫൗണ്ടെയ്ൻ ഷോ. 20 ഷോയിലായി അഞ്ച് വ്യത്യസ്ത പ്രകടനങ്ങൾ അരങ്ങുതകർക്കും. പോപ്, ക്ലാസിക്, ഖലീജി എന്നിവക്കുപുറമെ വിവിധ അന്താരാഷ്ട്ര സംഗീതങ്ങൾക്കനുസൃതമായി ജലനൃത്തം നടക്കും. ഓരോ 30 മിനിറ്റുകൾ പിന്നിടുേമ്പാഴും മൂന്നു മിനിറ്റ് ഷോ വീതമുണ്ടാകും.
14,000 ചതുരശ്ര അടിയിലായി സ്ഥാപിച്ചിരിക്കുന്ന ഫൗണ്ടെയ്ൻ 105 മീറ്റർ വരെ ഉയർന്ന് കാഴ്ചക്കാർക്ക് ഹരം പകരും. 3000 എൽ.ഇ.ഡി ലൈറ്റുകളാണ് നിറം പകരുന്നത്. കടലിൽനിന്നുള്ള ജലം നേരിട്ട് ഇവിടേക്ക് എത്തിക്കുന്നതിനാൽ വെള്ളം സ്റ്റോക്ക് ചെയ്യേണ്ടിവരുന്നില്ല.അതിനാൽ, വാട്ടർ ടാേങ്കാ ഫിൽട്രേഷൻ ഉപകരണമോ ആവശ്യമായി വരുന്നില്ല എന്നതും ഇതിെൻറ മേന്മയാണ്.കാതടപ്പിക്കുന്ന ശബ്ദമൊരുക്കാൻ ഇരുവശങ്ങളിലായി 86 സ്പീക്കറുകൾ ഒരുക്കിയിട്ടുണ്ട്. platinumlist.net എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യമായി പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.