ഷാർജ: മംസാർ ബീച്ചിൽ 18 വയസിന് താഴെ പ്രായമുള്ളവർക്ക് ജലബൈക്ക് നൽകുന്ന കമ്പനികൾ അടച്ച് പൂട്ടുമെന്ന് ഷാർജ നഗരസഭ മുന്നറിയിപ്പ് നൽകി. ബീച്ചിലെ പ്രധാന വിനോദമാണ് ജലബൈക്കിൽ പറക്കൽ. സുരക്ഷാ വീഴ്ച്ചയും ഉപയോഗിക്കുന്നവരുടെ സൂക്ഷ്മത കുറവും നിരവധി അപകടങ്ങൾക്കും മരണങ്ങൾക്കും വഴി വെച്ച സാഹചര്യത്തിലാണ് ശക്തമായ താക്കീതുമായി നഗരസഭ രംഗത്തെത്തിയത്. സൂര്യാസ്തമയ ശേഷം ജലബൈക്കുകൾ വാടകക്ക് നൽകുന്നതും നിയമ വിരുദ്ധമാണ്. ഇത്തരം വീഴ്ച്ചകൾ നിരീക്ഷിക്കാൻ നഗരസഭയോടൊപ്പം പൊലീസും രംഗത്തുണ്ടാകും. ലൈഫ് ജാക്കറ്റ് ധരിക്കുക, അനുവദനീയമായ ഇടത്തിലൂടെ മാത്രം ബൈക്ക് ഉപയോഗിക്കുക, മറ്റുള്ളവർക്ക് ശല്യം ഉണ്ടാക്കുന്ന രീതിയിലുള്ള കാര്യങ്ങൾ ഒഴിവാക്കുക, ഉപയോക്താവിെൻറ പ്രായം ഉറപ്പ് വരുത്തുക തുടങ്ങിയ മാനദണ്ഡങ്ങൾ കമ്പനികൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു. ഷാർജ–ദുബൈ അതിർത്തിയിലാണ് മംസാർ തടാകം. ദുബൈ മംസാർ ബീച്ചിലെത്തുന്നവരും ജലകേളികൾക്കായി ഷാർജയിലെത്തുന്നത് കാരണം തിരക്ക് അനുഭവപ്പെടാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.