അബൂദബി: അബൂദബി യാസ് െഎലൻഡിലെ പുതിയ ആകർഷണമായ വാർണർ ബ്രോസ് വേൾഡ് ജൂലൈ 25ന് പൊതുജനങ്ങൾക്കായി തുറക്കും. പാർക്കിെൻറ വെബ്സൈറ്റിൽ ബുധനാഴ്ച മുതൽ ടിക്കറ്റ് വിൽപന ആരംഭിച്ചിട്ടുണ്ട്. പാർക്കിൽ 29 റൈഡുകളും തത്സമയ വിനോദോപാധികളും ഒരുക്കിയിട്ടുണ്ട്. ഗോതം സിറ്റി, മെട്രോപോളിസ്, കാർട്ടൂൺ ജങ്ഷൻ, ബെഡ്റോക്ക്, ഡൈനാമിറ്റ് ഗൾഷ്, വാർണർ ബ്രോസ് പ്ലാസ എന്നിങ്ങനെ ആറ് വ്യത്യസ്ത സോണുകളാണ് പാർക്കിലുള്ളത്. മുതിർന്നവർക്ക് 295 ദിർഹവും 1.1 മീറ്ററിൽ കുറഞ്ഞ ഉയരമുള്ള കുട്ടികൾക്ക് 230 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. സൗജന്യ പാർക്കിങ്ങിന് സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.