അബൂദബി: യു.എ.ഇയുടെ ഒൗദ്യോഗിക വാർത്ത ഏജൻസിയായ വാം ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലേക്ക് കൂടി സേവനം വ്യാപിപ്പിച്ചു. ഹിന്ദിക്ക് പുറമെ പേർഷ്യൻ, ടർക്കിഷ്, ജർമൻ, ഇറ്റാലിയൻ ഭാഷകളാണ് പുതുതായി ഉൾപ്പെടുത്തിയതെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഭാവിയിൽ മലയാള ഭാഷയിലും സേവനം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും അവർ പറഞ്ഞു. അഞ്ച് ഭാഷകളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിച്ചതോടെ 142 രാജ്യങ്ങളിലായി ഉപയോഗിക്കുന്ന 13 ഭാഷകളിൽ ഏജൻസിയുടെ വാർത്തകൾ ലഭിക്കും. ഉർദു, ചൈനീസ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യൻ, പോർച്ചുഗീസ് ഭാഷകളിൽ നേരത്തെ തന്നെ വാം സേവനം ലഭ്യമാണ്.
യു.എ.ഇയുടെ സാംസ്കാരിക മേഖല ശക്തമാക്കുക, രാജ്യത്തിെൻറ മികച്ച പ്രതിച്ഛായ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെത്തിക്കുക, രാജ്യത്തിെൻറ ലോകോത്തര നേട്ടങ്ങൾ ഉയർത്തിക്കാട്ടുക, സഹിഷ്ണുത^പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വാം കൂടുതൽ ഭാഷകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. യു.എ.ഇയുടെ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്നതിൽ നാഷനൽ മീഡിയ കൗൺസിൽ (എൻ.എം.സി) പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അഞ്ച് ഭാഷകളിൽ കൂടി വാമിെൻറ സേവനം ലഭ്യമാക്കുന്നത് പുതിയ ആശയ മാർഗങ്ങൾ സൃഷ്ടിക്കുമെന്നും എൻ.എം.സി ചെയർമാൻ ഡോ. സുൽത്താൻ ബിൻ അഹ്മദ് ആൽ ജാബിർ വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.
അഞ്ച് ഭാഷകളിൽ കൂടി വാം വാർത്തകൾ വിവർത്തനം ചെയ്യെപ്പടുേമ്പാൾ ആ ഭാഷകൾ സംസാരിക്കുന്ന രാജ്യങ്ങളുമായുള്ള ആശയവിനിമയ മാർഗങ്ങൾ ശക്തിപ്പെടുകയാണെന്ന് വാം എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജലാൽ ആൽ റെയ്സി പറഞ്ഞു. കൃത്യവും വിശ്വസനീയവുമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ഏജൻസിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സഹകരണ കരാറുകളിൽ ഒപ്പുവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.