ദുബൈ: മലയാളി വിദ്യാർത്ഥിനിയുടെ അറബി കേട്ട് ഞെട്ടി നിൽക്കുകയാണ് ദുബൈ പൊലീസിലെ ഉദ ്യോഗസ്ഥർ. ദുബൈ പൊലീസ് ജീവനക്കാരുടെ മക്കൾ പഠിക്കുന്ന കറാമയിലെ ഹിമായ സ്കൂൾസിൽ ന ടന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ അറബിയിൽ ചൊല്ലിയ പ്രതിജ്ഞയാണ് ഇവിടുത്തെ വിദ്യാർഥിനി കൂടിയായ നിക്കോളിനെ ശ്രദ്ധേയയാക്കിയത്. വ്യക്തവും ആത്മവിശ്വാസത്തോടെയുമുള്ള നിക്കോളിെൻറ പ്രതിജ്ഞ കേട്ട് സ്ഥലത്തുണ്ടായിരുന്ന ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി അടക്കമുള്ളവർ അഭിനന്ദനം അറിയിച്ചു.
ദുബൈ പൊലീസിെൻറ ട്വിറ്റർ അക്കൗണ്ടില്‍ നിക്കോളിെൻറ വീഡിയോ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഹിമായ സ്കൂള്സിൽ നിന്ന് ലഭിച്ച പരിശീലനം വലിയ ആത്മവിശ്വാസം നൽകിയതായി നിക്കോൾ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെൻറ് അതോറിറ്റിയുടെയും (കെ.എച്ച്.ഡി.എ) സഹകരണത്തോടെ ദുബൈ പൊലീസ് നടത്തുന്ന വിദ്യാലയമാണ് ഹിമായ സ്കൂൾസ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സ്കൂൾ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.