അബൂദബി: യമനിൽ സമാധാന ദൗത്യത്തിനിടെ രക്തസാക്ഷികളായ ഇമറാത്തി സൈനികരുടെ കുടുംബങ്ങൾക്ക് ആശ്വാസം പകർന്ന് അബൂദബി കിരീടാവകാശിയും സായുധ സേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ സന്ദർശനം.
സെക്കൻറ് ലഫ്റ്റനൻറ് പൈലറ്റ് സുൽത്താൻ മുഹമ്മദ് അലി അൽ നഖ്ബിയുടെയും ഫസ്റ്റ് സർജൻറ് നാസിർ ഗരീബ് നാസിർ അൽ മസ്റൂഇയുടെയും കുടുംബാംഗങ്ങളെയാണ് ശൈഖ് മുഹമ്മദ് സന്ദർശിച്ചത്.
സൗദി നേതൃത്വത്തിൽ നടത്തുന്ന സമാധാന ദൗത്യത്തിൽ പെങ്കടുക്കുന്നതിനിടെ രണ്ടു വർഷം മുൻപുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ നാസിർ ഗരീബ് കഴിഞ്ഞ ദിവസമാണ് അന്ത്യശ്വാസം വലിച്ചത്.
ഷാർജയിലാണ് അനുശോചന മജ്ലിസ് ഒരുക്കിയിരുന്നത്. വിമാനം തകർന്ന് മരിച്ച സുൽത്താൻ അൽ നഖ്ബിയുടെ അനുശോചന മജ്ലിസ് റാസൽഖൈമയിലായിരുന്നു.
രണ്ടിടത്തും എത്തിയ അദ്ദേഹം രക്തസാക്ഷികൾക്കുവേണ്ടി പ്രാർഥിക്കുകയും കുടുംബാംഗങ്ങൾക്ക് സ്ഥൈര്യം പകരുകയും ചെയ്തു.
രക്തസാക്ഷികളുടെ ധീരതയിലും ത്യാഗത്തിലും രാജ്യത്തിെൻറ നേതൃത്വവും ജനങ്ങളും അഭിമാനിക്കുന്നു. രാജ്യേത്താട് അവർ പുലർത്തിയ വിശ്വസ്തത എക്കാലവും ഒാർമിക്കപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
രക്തസാക്ഷി കുടുംബകാര്യ ഒഫീസ് ഡയറക്ടർ ശൈഖ് ഖലീഫ ബിൻ തഹ്നൂം ബിൻ മുഹമ്മദ് ആൽ നഹ്യാൻ, സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ സൈഫ് മുഹമ്മദ് അൽ ഹജീറി, കിരീടാവകാശിയുടെ കോർട്ട് അണ്ടർ സെക്രട്ടറി മുഹമ്മദ് മുബാറക് അൽ മസ്റൂഇ എന്നിവരും ശൈഖ് മുഹമ്മദിനെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.