പൊൻകണി കാലമായ്​; വീണ്ടും വിഷു പുലരുന്നു

അബൂദബി: കാർഷിക സംസ്കാരത്തി​െൻറ മാഹാത്മ്യ ചിന്തകൾ പുതിയ രീതികളിൽ തളിർക്കുന്ന കാലത്തിലേക്ക് െഎശ്വര്യത്തി​െൻറ പീതശോഭ തെളിയിച്ച് വീണ്ടുമൊരു വിഷുക്കാലമെത്തുന്നു. സ്വർണനിറത്തെ വെല്ലുന്ന കാതിലോലകൾ അണിഞ്ഞ് തലകുനിച്ച് നിൽക്കുന്ന കൊന്നകളും വിത്തും കൈക്കോട്ടും ധ്വനിപ്പിക്കുന്ന ഇൗണമിട്ട് പാറിക്കളിക്കുന്ന കുയിലുകളുമില്ലെങ്കിലും സമൃദ്ധമായ നിരവധി വിഷു ഒാർമകളുടെ സമ്പുഷ്ടിയിൽ പ്രവാസ ലോകത്തും പുലർകാല കണിയൊരുങ്ങും. 
കുടുംബങ്ങളും സംഘടനകളും വ്യാപാര സ്ഥാപനങ്ങളും വിഷുവിനെ വരവേൽക്കാൻ ഒരുക്കം നടത്തിക്കൊണ്ടിരിക്കുകയാണ്.

കണി കാണാൻ ശ്രേഷ്ഠമായ ഒാട്ടുരുളി, അരി, നെല്ല്, വാൽക്കണ്ണാടി, പൊന്ന്, വെള്ളരി, നിലവിളക്ക്, കണിക്കൊന്ന തുടങ്ങിയവയിൽ കിട്ടാവുന്നിടത്തോളം ശേഖരിക്കുന്ന തിരക്കിലാണ് പ്രവാസി കുടുംബങ്ങൾ. നശിച്ചുപോകാത്ത കണി സാമഗ്രികൾ നാട്ടിൽനിന്ന് കൊണ്ടുവരികയാണ് പലരുടെയും രീതി. ഒരു വിഷുക്കാലം സമാപിക്കുന്നതോടെ ഇവ തേച്ചുമിനുക്കി അടുത്ത വർഷത്തേക്കായി സൂക്ഷിക്കും. വിശേഷപ്പെട്ട അടയും അപ്പവും കൊണ്ട് രുചിമേളവുമാണ് വിഷുനാൾ. നാട്ടിലായാലും വിദേശത്തായാലും വിഷുക്കൈനീട്ടം കുട്ടികളുടെ അവകാശം തന്നെയാണ്. 

വിവിധ തരം കലാപരിപാടികൾ ഒരുക്കിയാണ് സംഘടനകൾ വിഷുവിനെ വരവേൽക്കുന്നത്. കേരളീയരുടെ പ്രിയപ്പെട്ട ചലച്ചിത്ര താരങ്ങളെയും കലാകാരന്മാരെയും കൊണ്ടുവന്ന് വിഷു ഉത്സവം കൊഴുപ്പിക്കാനുള്ള അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ‘കൊന്നപ്പൂ’ എന്ന പേരിൽ ഫ്രൻഡ്സ് എ.ഡി.എം.എസ് ഏപ്രിൽ 14ന് വിഷുദിനാഘോഷം സംഘടിപ്പിക്കും. ഇേതാടൊപ്പം പുരസ്‌കാര സമർപ്പണവും നടക്കും. രാത്രി ഏഴ് മുതൽ അബൂദബി മലയാളി സമാജത്തിലാണ് പരിപാടി. ഫ്രൻഡ്സ് എ.ഡി.എം.എസ് മുൻ രക്ഷാധികാരി മുഗൾ ഗഫൂറി​െൻറ നാമധേയത്തിൽ നൽകുന്ന പുരസ്‌കാരം ഈ വർഷം പ്രശസ്ത നടി സീമക്ക് നൽകും. മലയാള ചലച്ചിത്രത്തിന് നൽകിയ സമഗ്ര സംഭാവനക്കാണ് അവാർഡ്.

ആസിഫ് കാപ്പാട്, അഭിജിത് കൊല്ലം, സുധീഷ്, സിയ എന്നിവർ നയിക്കുന്ന ഗാനമേളയും കലാഭവൻ പ്രചോദ് നയിക്കുന്ന മിമിക്രിയും അരങ്ങേറും. ചലച്ചിത്ര-സീരിയൽ താരങ്ങൾ അണിനിരക്കുന്ന സിനിമാറ്റിക് ഡാൻസുമുണ്ടാവും. വിഷു പ്രമാണിച്ച് കച്ചവട സ്ഥാപനങ്ങളും ചമഞ്ഞൊരുങ്ങിയിട്ടുണ്ട്. വിഷു ഒാഫറുകളും വ്യാപാര സ്ഥാപനങ്ങൾ നൽകുന്നുണ്ട്. 

Tags:    
News Summary - vishu uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.