ദുബൈ: മെയ് ഒന്നിന് രാവിലെ വിമാനമിറങ്ങറിയ ഒരു ഇന്ത്യൻ യാത്രികന് ദുബൈ വിമാനത്താവളത്തിൽ ഹൃദ്യമായ വരവേൽപ്പാണ് ലഭിച്ചത്. സ്വീകരണത്തിെൻറ ഗാംഭീര്യം കണ്ട് വി.െഎ.പിയോ പ്രശസ്തനോ ഒന്നുമല്ലാത്ത യാത്രക്കാരൻ പോലും അൽപ നേരം ആശ്ചര്യപ്പെട്ടു നിന്നു.യു.എ.ഇ മന്ത്രിസഭാ തീരുമാനിച്ച ഒരു വിസാ നിയമം പ്രാബല്യത്തിൽ വന്ന ശേഷം ആദ്യമായി ആ സൗകര്യം കൈപ്പറ്റാൻ അവസരം ലഭിച്ചയാളായിരുന്നു ആ യാത്രക്കാരൻ.
അമേരിക്കൻ വിസേയാ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ടുടമകൾക്ക് യു.എ.ഇയിൽ വിസ ഒാൺ അറൈവൽ നൽകാനുള്ള തീരുമാനമാണ് മെയ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നത്. 14 ദിവസത്തേക്കാണ് വിസ ലഭിക്കുക. 100 ദിർഹമാണ് നിരക്ക്. 250 ദിർഹം നൽകി അത് 14 ദിവസത്തേക്കു കൂടി ദീർഘിപ്പിക്കാനുമാകും. ആദ്യ യാത്രികെൻറ ചിത്രം താമസ വിദേശകാര്യ ഡയറക്ടറേറ്റ് പരസ്യപ്പെടുത്തിയെങ്കിലും പേരു വെളിപ്പെടുത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.