ദുബൈ: അടുത്ത വർഷം ജൂലൈയിൽ നടപ്പിലാക്കാനൊരുങ്ങുന്ന വാറ്റ് നികുതി നിയമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കുള്ള പിഴ നടപടികൾ പ്രഖ്യാപിച്ച് യു.എ.ഇ ധന മന്ത്രാലയം.
ഇലക്ട്രോണിക് ഇൻവോയ്സ് (ഇ-ഇൻവോയ്സ്) സംവിധാനം ലംഘിക്കുന്നവർക്ക് പ്രതിദിനം 100 ദിർഹം മുതൽ പ്രതിമാസം 5,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. പുതിയ നിയമം അനുസരിച്ച് വാറ്റ് നികുതി ഇൻവോയ്സുകൾ സമർപ്പിക്കേണ്ടത് എക്സ്.എൽ.എൽ പോലുള്ള മെഷീൻ റീഡബ്ൾ ഫോർമാറ്റിലായിരിക്കണം.
നിലവിൽ പേപ്പറുകളിലോ പി.ഡി.എഫ് രൂപത്തിലോ ആണ് ഇൻവോയ്സുകൾ ഫെഡറൽ നാഷനൽ അതോറിറ്റിക്ക് (എഫ്.ടി.എ) കമ്പനികൾ സമർപ്പിക്കുന്നത്. ഈ പ്രക്രിയയിലെ കൃത്യത, സുതാര്യത, കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ രീതി അവലംബിക്കുന്നത്. 2026 ജൂലൈ മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. നിയമം ലംഘിച്ചാൽ കനത്ത പിഴ ഒടുക്കേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. ഇൻവോയ്സ് നിയന്ത്രണ നിയമം ഈ വർഷം രണ്ടാം പാദത്തിലാണ് യു.എ.ഇ അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ടമാണ് അടുത്ത ജൂലൈയിൽ നടപ്പിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.