അബൂദബി പൊലീസ് പുറത്തുവിട്ട വിഡിയോ
അബൂദബി: തിരക്കേറിയ കവലയിൽ നിയമലംഘനം നടത്തിയ ഡ്രൈവറുടെ നടപടി കൂട്ട അപകടത്തിന് കാരണമായ വിഡിയോ പങ്കുവെച്ച് അബൂദബി പൊലീസ്. റെഡ് സിഗ്നൽ ലംഘിച്ച് തെറ്റായ ദിശയിലേക്ക് വാഹനം ഓടിച്ചതാണ് അപകടത്തിനു കാരണമായത്. നേരെ പോകാൻ നിർദേശിച്ച റോഡിൽ ഡ്രൈവർ വാഹനം ഇടത്തേക്ക് എടുക്കുകയായിരുന്നു. ഈ സമയം റെഡ് സിഗ്നൽ തെളിഞ്ഞുകിടക്കുകയായിരുന്നു. ഇത് ലംഘിച്ചാണ് ഇയാൾ വാഹനം ഇടത്തേക്ക് ഓടിച്ചുകയറ്റിയത്. ഇതോടെ എതിർദിശയിൽ നിന്നുവന്ന മറ്റൊരു വാഹനം ഈ വാഹനത്തിൽ ഇടിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിൽ എതിരെ വന്ന വാഹനം ഇടിച്ചതോടെ തെറിച്ചുപോയി. അശ്രദ്ധമായ ഡ്രൈവിങ്ങിന് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.
റെഡ് സിഗ്നൽ ലംഘിച്ചതിന് 1000 ദിർഹം പിഴയും 12 ബ്ലാക്ക് പോയന്റും ചുമത്തും. 30 ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കുകയും ചെയ്തു. വാഹനം വിട്ടുകൊടുക്കുന്നതിന് 50000 ദിർഹം പിഴ കെട്ടുകയും വേണം.
മൂന്നു മാസത്തിനുള്ളിൽ ഈ തുക കെട്ടിയില്ലെങ്കിൽ വാഹനം ലേലത്തിൽ വിൽക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.