വിൻസ്മെര ജ്വല്ലറി പ്രതിനിധികൾ ദുബൈയിൽ വാർത്ത
സമ്മേളനത്തിൽ സംസാരിക്കുന്നു
ദുബൈ: വിൻസ്മെര ജ്വല്ലറിയുടെ യു.എ.ഇയിലെ ആദ്യഷോറൂം ഷാർജ റോളയിൽ നടൻ മോഹൻലാൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രണ്ട് ഷോറൂമുകൾ ദുബൈ കറാമ, അബൂദബി മുസഫ എന്നിവിടങ്ങളിലും മോഹൻലാൽ ഉദ്ഘാടനം ചെയ്യുമെന്നും സംരംഭകർ ദുബൈയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഷാർജ റോളയിൽ വൈകുന്നേരം ഏഴു മണിക്കാണ് ഉദ്ഘാടന ചടങ്ങ് ഒരുക്കിയിട്ടുള്ളത്. നേരത്തെ കോഴിക്കോട് തുടക്കം കുറിച്ച ജ്വല്ലറി ബ്രാൻഡ് അതിവേഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായ നടൻ മോഹൻലാൽ ദാദാ ഫാൽക്കേ അവാർഡ് സ്വീകരിച്ച ശേഷം വിദേശത്ത് പങ്കെടുക്കുന്ന ആദ്യചടങ്ങായിരിക്കുമിതെന്ന് വിൻസമെര ചെയർമാൻ ദിനേശ് കാമ്പ്രത്ത് പറഞ്ഞു. ഈവർഷം ഏഴ് ഷോറൂമുകൾ തുറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 2030ൽ ഐ.പി.ഒ പുറത്തിറക്കാനും പദ്ധതിയുണ്ടെന്ന് സംരംഭകർ പറഞ്ഞു. വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത്, എം.ഡി മനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടിവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.