ദു​ബൈ ‘ന​ഡ്ജ​ഥോ​ൺ’ ആ​ദ്യ ബാ​ച്ച് പാ​സി​ങ്​​ഔ​ട്ട് ച​ട​ങ്ങ്​

ജ​ന​ങ്ങ​ളു​ടെ പെ​രു​മാ​റ്റം മ​ന​സ്സി​ലാ​ക്കി സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ ന​വീ​ക​രി​ക്കും


ദു​ബൈ: ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റ​ശാ​സ്ത്ര​വും ഡി​സൈ​ൻ തി​ങ്കി​ങ്ങും അ​ടി​സ്ഥാ​ന​മാ​ക്കി സ​ർ​ക്കാ​ർ ന​യ​ങ്ങ​ളും സേ​വ​ന​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി രൂ​പ​ക​ൽ​പ​ന ചെ​യ്ത ‘ന​ഡ്ജ​ഥോ​ൺ’ പ​രി​പാ​ടി​യു​ടെ ആ​ദ്യ ബാ​ച്ചി​ന്‍റെ പാ​സി​ങ്​ ഔ​ട്ട് ച​ട​ങ്ങ് ദു​ബൈ​യി​ൽ ന​ട​ന്നു.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യും മു​ഹ​മ്മ​ദ്‌ ബി​ൻ റാ​ശി​ദ് സ്കൂ​ൾ ഓ​ഫ് ഗ​വ​ൺ​മെ​ന്‍റും (എം.​ബി.​ആ​ർ.​എ​സ്.​ജി) സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ജീ​വ​ന​ക്കാ​രു​ടെ ആ​ദ്യ ബാ​ച്ചാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ച​ട​ങ്ങി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി​യും എം.​ബി.​ആ​ർ.​എ​സ്.​ജി​യി​ലെ കോ​ർ​പ​റേ​റ്റ് സ​പ്പോ​ർ​ട്ട് സ​ർ​വി​സ് സീ​നി​യ​ർ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ്, ഇ​രു​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രും ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന 100 ദി​വ​സ​ത്തെ ച​ല​ഞ്ചി​ൽ 51 പേ​ർ പ​ങ്കെ​ടു​ത്തു. പെ​രു​മാ​റ്റ ശാ​സ്ത്ര​ത്തെ ആ​ധാ​ര​മാ​ക്കി 10 ഗു​ണാ​ത്മ​ക പ​ദ്ധ​തി​ക​ൾ പ​ഠി​താ​ക്ക​ൾ വി​ക​സി​പ്പി​ച്ചു.

സ​ർ​ക്കാ​ർ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ വെ​ല്ലു​വി​ളി​ക​ൾ​ക്ക് ന​വീ​ന​വും പ്രാ​യോ​ഗി​ക​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​യി​രു​ന്നു ഇ​വ.

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. പ​ങ്കെ​ടു​ത്ത​വ​ർ വി​ക​സി​പ്പി​ച്ച പ​രി​ഹാ​ര മാ​തൃ​ക​ക​ൾ, പ്ര​യോ​ഗി​ച്ച രീ​തി​ക​ൾ, ഉ​പ​ഭോ​ക്തൃ അ​നു​ഭ​വ​ത്തി​ൽ ഉ​ണ്ടാ​ക്കു​ന്ന സ്വാ​ധീ​നം എ​ന്നി​വ വി​ശ​ദ​മാ​യി അ​വ​ത​രി​പ്പി​ച്ചു. മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ടീ​മു​ക​ളെ ആ​ദ​രി​ച്ചു. സ​ഹാ​നു​ഭൂ​തി, ന​വീ​ക​ര​ണം, കൂ​ട്ടാ​യ്മ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കൂ​ടു​ത​ൽ സു​ഗ​മ​വും സ​ജീ​വ​വു​മാ​യ സ​ർ​ക്കാ​ർ സം​വി​ധാ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​ത് ഉ​പ​ഭോ​ക്തൃ അ​നു​ഭ​വം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യും ക്ഷേ​മ​വും ശ​ക്തി​പ്പെ​ടു​ത്തും.

ദു​ബൈ ‘ന​ഡ്ജ​ഥോ​ൺ’ ഒ​രു പ​രി​ശീ​ല​നം മാ​ത്ര​മാ​യി​രു​ന്നി​ല്ലെ​ന്നും ജ​ന​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തെ കൂ​ടു​ത​ൽ സ്വാ​ധീ​നി​ക്കു​ന്ന രീ​തി​യി​ൽ സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നു​ള്ള പ്രാ​യോ​ഗി​ക അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ൽ മ​ർ​റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.