കെ.​എ​ൻ.​ബി.​എ യു.​എ.​ഇ ക​പ്പ് സീ​സ​ൺ 5 നാ​ട​ൻ​പ​ന്തു​ക​ളി മ​ത്സ​ര വി​ജ​യി​ക​ൾ സം​ഘാ​ട​ക​ർ​ക്കൊ​പ്പം

കെ.​എ​ൻ.​ബി.​എ ക​പ്പ്; ഉ​മ്മു​ൽ​ഖു​വൈ​ൻ യൂ​നി‌​കോ​ൺ​സ് ടീം ​ജേ​താ​ക്ക​ൾ

ഷാ​ർ​ജ: കേ​ര​ള നേ​റ്റീ​വ് ബാ​ൾ അ​സോ​സി​യേ​ഷ​ൻ യു.​എ.​ഇ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന കെ.​എ​ൻ.​ബി.​എ യു.​എ.​ഇ ക​പ്പ് സീ​സ​ൺ 5 നാ​ട​ൻ​പ​ന്തു​ക​ളി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ അ​ജ്‌​മാ​ൻ വാ​രി​യേ​ഴ്‌​സ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഉ​മ്മു​ൽ​ഖു​വൈ​ൻ യൂ​നി‌​കോ​ൺ​സ് ടീം ​ചാ​മ്പ്യ​ന്മാ​രാ​യി. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന ഏ​ഴ് എ​മി​റേ​റ്റു​ക​ൾ ത​മ്മി​ൽ മ​ത്സ​രി​ച്ച ടൂ​ർ​ണ​മെ​ന്റി​ന്റെ ഫൈ​ന​ൽ മ​ത്സ​രം ഷാ​ർ​ജ​യി​ലു​ള്ള ജെ.​എം.​ആ​ർ സ്പോ​ർ​ട്ടി​ങ് മൈ​താ​നി​യി​ൽ ന​ട​ത്തി.

ടൂ​ർ​ണ​മെ​ന്റ് വി​ജ​യി​ക​ൾ​ക്ക് വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യ അ​ക്കാ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ബ​ക്ക​ർ അ​ലി​യും അ​ക്കാ​ഫ് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ. ഹാ​ഷി​ക്ക് താ​യി​ക്ക​ണ്ടി​യും ചേ​ർ​ന്ന് ട്രോ​ഫി​ക​ൾ ന​ൽ​കി. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ടൂ​ർ​ണ​മെ​ന്റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും, പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ മാ​ത്രം അ​റി​യ​പ്പെ​ടു​ന്ന നാ​ട​ൻ​പ​ന്തു​ക​ളി മ​ത്സ​ര​ത്തി​ന് പ്ര​വാ​സ​മ​ണ്ണി​ൽ കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ൽ​കു​മെ​ന്നും സം​ഘ​ട​ന ചെ​യ​ർ​മാ​ൻ ബി​നു എ​ബ്ര​ഹാം, പ്ര​സി​ഡ​ന്റ് ദി​ലീ​പ് നാ​യ​ർ, സെ​ക്ര​ട്ട​റി സൂ​ര​ജ് തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - KNBA Cup; Umm Al Quwain Unicorns Team Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.