Posted On
date_range Updated On
date_range സീതപ്പഴം ചവ്വരി ഡെസേർട്ട്
ആവശ്യമായ സാധനങ്ങൾ:
- സീതപ്പഴം പൾപ്പ്: 1 കപ്പ്
- ചവ്വരി: 1/4 കപ്പ് (വേവിച്ചത്)
- പാൽ: 2 കപ്പ് (നന്നായി തിളപ്പിച്ച് തണുപ്പിച്ചത്)
- കണ്ടൻസ്ഡ് മിൽക്ക്: 2-3 ടേബിൾ സ്പൂൺ (അല്ലെങ്കിൽ പഞ്ചസാര)
- കട്ട് ചെയ്ത പഴങ്ങൾ: 1/2 കപ്പ് (ആപ്പിൾ, മാതളം, മുന്തിരി, മാമ്പഴം)
- ഡ്രൈ ഫ്രൂട്ട്സ്: കശുവണ്ടി/ബദാം (അരിഞ്ഞത്)
തയാറാക്കുന്ന വിധം:
തണുപ്പിച്ച പാലും സീതപ്പഴം പൾപ്പും കണ്ടൻസ്ഡ് മിൽക്കും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
വേവിച്ച് വെച്ചിരിക്കുന്ന ചവ്വരി ഈ പാലിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന ആപ്പിൾ, മാതളം തുടങ്ങിയ പഴങ്ങൾ ചേർക്കുക.
മുകളിൽ കശുവണ്ടിയോ ബദാമോ വിതറി ഗാർണിഷ് ചെയ്യുക. ഗ്ലാസുകളിലേക്ക് ഒഴിച്ച് ഉടൻതന്നെ വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.