ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കിലെ ഇഫ്താർ
സ്ത്രീകള്‍ക്കും പ്രത്യേകം സൗകര്യമുണ്ട്
ഫുജൈറ: ഫുജൈറ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്കില്‍ വിപുലമായ ഇഫ്താർ ആരംഭിച്ചു. ദിവസേന 5000ത്തിലധികം വിശ്വാസികൾക്ക് ഒരേസമയം നോമ്പുതുറക്കാനുള്ള ക്രമീകരണങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് ആത്മീയമായ സന്തോഷവും സാഹോദര്യവും പങ്കിടാനുള്ള മഹത്തായ അവസരമെന്ന നിലയിലാണ് ഇഫ്താർ ഒരുക്കിയത്.
മസ്ജിദിന്റെ പുല്പരവതാനിയില് വിശാലമായ രീതിയിൽ കാർപെറ്റുകൾ വിരിച്ചാണ് നോമ്പുതുറക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. പൊതുജനങ്ങളുടെ സാന്നിധ്യം അനുസരിച്ച് എണ്ണം 5000ൽ കൂടുതലായി അധികരിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. സമൂഹ ഐക്യവും പങ്കിടലും വളർത്തുന്ന ഈ ഇഫ്താർ പരിപാടി ഫുജൈറ സമൂഹത്തിന് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.