എ​ൻ.​പി.​കെ സം​ഘ​ടി​പ്പി​ച്ച സ്​​പോ​ർ​ട്​​സ്​ മീ​റ്റി​ൽ​നി​ന്ന്

ന​ല്ല​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ സ്​​പോ​ർ​ട്​​സ്​ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: ന​ല്ല​ളം പ്ര​വാ​സി കൂ​ട്ടാ​യ്മ (എ​ൻ.​പി.​കെ) കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കാ​യി സ്​​പോ​ർ​ട്​​സ്​ മീ​റ്റ്​ സം​ഘ​ടി​പ്പി​ച്ചു. ഫെ​ബ്രു​വ​രി 15 ഞാ​യ​റാ​ഴ്ച അ​ബൂ​ഹൈ​ലി​ലെ സ്​​പോ​ർ​ട്​​സ്​ ബേ​യി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ്, ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നാ​യി നി​ര​വ​ധി പേ​ർ പ​​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ എ​ൻ.​പി.​കെ സ്​​പോ​ർ​ട്​​സ്​ വി​ങ്​ ക​ൺ​വീ​ന​ർ മി​ൽ​സു സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ര​സി​ഡ​ന്‍റ്​ യൂ​നു​സ്​ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അം​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ളെ ക​ണ്ടെ​ത്തി എ​ൻ.​പി.​കെ​യു​ടെ ക്രി​ക്ക​റ്റ്, ഫു​ട്‌​ബാ​ൾ, ബാ​ഡ്മി​ന്‍റ ടീ​മു​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​പി.​കെ സെ​ക്ര​ട്ട​റി മു​സ്ത​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ബ് ആ​ൻ​ഡ്​ പ​ബ്ലി​സി​റ്റി വി​ങ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ വി​ന്ദ്ധീ​പ്, ടി.​കെ. മ​നാ​ഫ് (ഗ​ൾ​ഫ്​ മാ​ധ്യ​മം), എ​ൻ.​പി.​കെ വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഹീ​ർ, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി സ​ലീം, ഷ​ർ​ജി​ത്, ഷി​ബി​ലി തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. തു​ട​ർ​ന്ന് എ​ൻ.​പി.​കെ സ്പോ​ർ​ട്സ് വി​ങ് ജോ​യ​ന്‍റ്​​ ക​ൺ​വീ​ന​ർ അ​ർ​ഷാ​ദ് അം​ഗ​ങ്ങ​ൾ​ക്കു​ള്ള ടി​ഷ​ർ​ട്ടു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി. കാ​യി​ക​മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​നം സെ​ക്ര​ട്ട​റി മു​സ്ത​ഫ ന​ർ​വ​ഹി​ച്ചു.

ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ക​ളി​ക്കാ​ർ​ക്കും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Nallalam Pravasi Kootayima Sports Meet Organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.