തജ്ദീദ് ഉൽഘാടനം യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ നിർവഹിക്കുന്നു
ദുബൈ: നിലമ്പൂർ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന വിന്റർ ക്യാമ്പ് ‘തജ്ദീദ്’ റാസൽഖൈമയിലെ ലാൻഡ്മാർക്ക് ഫാം ഹൗസിൽ നടന്നു.
വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയും യു.എ.ഇ കെ.എം.സി.സി പ്രസിഡന്റുമായ ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മുജീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. മണ്ഡലം മുഖ്യരക്ഷാധികാരി പി.വി. ജാബിർ അബ്ദുൽ വഹാബ് ആമുഖപ്രഭാഷണം നടത്തി. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് സിദ്ദീഖ് കാലടി, ജന. സെക്രട്ടറി നൗഫൽ വേങ്ങര എന്നിവരും കുടുംബങ്ങളും മുഖ്യാതിഥികളായിരുന്നു. മണ്ഡലം നിരീക്ഷകൻ ശരീഫ് മലബാർ, ജില്ല സെക്രട്ടറി അമീൻ വണ്ടൂർ എന്നിവർ ആശംസ നേർന്നു.
കെ.എം.സി.സിയുടെ വിവിധ പദ്ധതികളിൽ നേതൃത്വം നൽകിയ വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ പാറശ്ശേരി, അഷ്റഫ് പരി, വെൽഫെയർ പദ്ധതിയിൽ ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്ത അമരമ്പലം പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി എന്നിവരെ ചടങ്ങിൽ ആദരിച്ചു. വിവിധ സെഷനുകളിലായി നടന്ന ക്ലാസുകളിൽ ജില്ല സെക്രെട്ടറി അബ്ദുൽ നാസർ എടപ്പറ്റ, അബ്ദുറഹിമാൻ പാറശ്ശേരി, അബ്ദുൽ സലാം പരി എന്നിവർ നേതൃത്വം നൽകി.
അഹ്ലൻ റമദാൻ ഓൺലൈൻ ഖുർആൻ ക്വിസ് മത്സരത്തിൽ റിംഷിദ താജ് ഒന്നാം സ്ഥാനം നേടി. പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള ഫുട്ബാൾ മത്സരത്തിൽ ഫൈനലിൽ പോത്തുകല്ലിനെ പരാജയപ്പെടുത്തി അമരമ്പലം പഞ്ചായത്ത് ചാമ്പ്യന്മാരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.