ദുബൈ: യു.എ.ഇയില്‍ ഇൻറര്‍നെറ്റ് വീഡിയോ കോളിങ്ങിന് പുതിയ ഒരു ആപ്പ് കൂടി. വൈസർ എന്ന പേര ിൽ ആരംഭിച്ച ആപ്പ് 17 ഭാഷകളില്‍ ചാറ്റ് വിവര്‍ത്തനം ചെയ്ത് വായിക്കാം എന്ന സവിശേഷതയോടെയാണ് പുറത്തിറങ്ങുന്നത്. നിലവില്‍ ഡു ഉപഭോക്താക്കള്‍ക്കാണ് വൈസര്‍ ആപ്ലിക്കേഷനില്‍ വീഡിയോ കോളിങ് സാധ്യമാവുക. നിലവില്‍ അനുമതിയുള്ള ബോട്ടിം, സീമി എന്നിവ പോലെ മൊബൈല്‍ ഡാറ്റയില്‍ 50 ദിര്‍ഹവും വൈഫൈ കണക്ഷനില്‍ മാസം 100 ദിര്‍ഹവും അടച്ചാല്‍ വൈസറില്‍ വീഡിയോ കോളിങ് സാധ്യമാകും.
ചാറ്റ് വിവര്‍ത്തനമാണ് ഈ ആപ്പിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അറബിയില്‍ ടൈപ്പ് ചെയ്ത ചാറ്റ് സ്വീകര്‍ത്താവിന് ഇംഗ്ലീഷിലോ ഹിന്ദിയിലോ വായിക്കാം. ഏറ്റവും പെെട്ടന്ന് തന്നെ മലയാളം, തമിഴ് എന്നിവ ഉൾപ്പെടെ കൂടുതല്‍ ഭാഷകളിലേക്ക് വിവർത്തന സൗകര്യം വ്യാപിപ്പിക്കുമെന്ന് വൈസറിെൻറ പ്രവർത്തനങ്ങൾക്ക് യു.എ.ഇയിൽ പിന്തുണ നൽകുന്ന പ്രമുഖ ഇന്ത്യൻ വ്യവസായി ബല്‍വീന്ദര്‍ സിങ് സാഹ്നി (അബൂ സബാഹ്) അറിയിച്ചു. വൈസര്ഗ്രൂപ്പില് 400 ദശലക്ഷം ദിര്‍ഹം മുതല്‍ മുടക്കില്‍ കമ്പനിയുടെ പത്ത് ശതമാനം ഓഹരിയാണ് ഇദ്ദേഹം സ്വന്തമാക്കിയത്. താമസിയാതെ വൈസര്‍ പേയ്മെന്റ് സംവിധാനം നിലവില്‍ വരും. ഇത്തിസലാത്തിലും സേവനം ലഭ്യമാക്കുമെന്നും വൈസര്‍ സ്ഥാപകന്‍ അലിബേക്ക് ഇസായേവ് പറഞ്ഞു. പരസ്യങ്ങൾ ഇല്ലാതെയാണ് ചാറ്റ് സൗകര്യം നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.