എക്സ്പോർട്ട് സർവീസസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ റഹ്‌മാൻ അൽ ഹൊസ്‌നി, സീനിയർ മാനേജർ മുഹമ്മദ് അൽ മർസൂക്കി എന്നിവരിൽ നിന്നും ഹോട്പാക് ഗ്ലോബൽ മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ വെരിഫൈഡ് എക്സ്പോർട്ടർ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ, ടെക്നിക്കൽ ഡയറക്ടർ പി.ബി. അൻവർ എന്നിവർ സമീപം
ദുബൈ: പാക്കേജിങ് രംഗത്തെ മുൻനിര ബ്രാൻഡായ ഹോട്ട്പാക്കിന് വെരിഫൈഡ് എക്സ്പോർട്ടർ സർട്ടിഫിക്കറ്റ്. ദുബൈ ഇൻഡസ്ട്രീസ് ആൻഡ് എക്സ്പോർട്ട്സ് സ്ഥിരീകരിച്ച എക്സ്പോർട്ടർ സർട്ടിഫിക്കറ്റാണ് ഹോട്ട്പാക്ക് സ്വന്തമാക്കിയത്.
എസ്.ജി.എസ് ഗൾഫ് ലിമിറ്റഡുമായി സഹകരിച്ച് യു.എ.ഇയുടെ 'എക്സ്പോർട്ട് റെഡി' പ്രോഗ്രാം പ്രോത്സാഹിപ്പിക്കാനുള്ള എസ്.ജി.എസ് ഓഡിറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയതോടെയാണ് ഹോട്ട്പാക്കിന് നേട്ടം കൈവരിക്കാനായത്.
ദുബൈ സർക്കാറിെൻറ സാമ്പത്തിക വികസന വകുപ്പിെൻറ ട്രേഡ് പ്രമോഷൻ സ്ഥാപനമായ ദുബൈ എക്സ്പോർട്ട്സ് ആരംഭിച്ച പുതിയ ഉദ്യമമാണ് വെരിഫൈഡ് എക്സ്പോർട്ടർ പ്രോഗ്രാം. യു.എ.ഇ കേന്ദ്രമായ കയറ്റുമതി സ്ഥാപനങ്ങളിൽ ബിസിനസ് അന്വേഷണങ്ങൾ നടത്തുന്ന അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക് വിശ്വസനീയമായ പരിശോധനാപ്രക്രിയ വാഗ്ദാനം ചെയ്യുകയാണ് ലക്ഷ്യം.
ഹോട്ട്പാക്ക് ലോകമെമ്പാടുമുള്ള 95ലധികം രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതിചെയ്യുന്നുണ്ട്. രണ്ട് മാസത്തിനുള്ളിൽ 100 രാജ്യങ്ങളിലേക്കുള്ള കയറ്റുമതി പൂർത്തിയാക്കാനാകുമെന്നാണ് ഹോട്ട്പാക്കിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.