?????? ?? ????????????????? ???? ??.??.??.?? ???????????? ????????????? ???????

വേങ്ങരയും ഗുരുദാസ്​പൂരും  ആഘോഷിച്ച്​ പ്രവാസലോകം

ദുബൈ: സാധാരണ തെരഞ്ഞെടുപ്പുകളുടെ ചൂടും ചൂരുമൊന്നും കഴിഞ്ഞ ദിവസം വരെ ഇല്ലായിരുന്നുവെങ്കിലും ഉപ തെരഞ്ഞെട​​ുപ്പു ഫലം പ്രവാസ ലോകവും ആഘോഷിച്ചു.  തങ്ങള​​ുടെ കോട്ടയായ വേങ്ങര നിലനിർത്തിയതി​​െൻറ ആഹ്ലാദത്തിലായിരുന്നു ലീഗ്​ അനുഭാവികളെങ്കിൽ വോട്ടുനിലവാരത്തിലെ വർധന ഇടതുപക്ഷ അനുഭാവികളെ ഏറെ സന്തോഷിപ്പിച്ചു. ദുബൈ കെ.എം.സി.സി ആസ്​ഥാനത്ത്​ പ്രവർത്തകർ രാവിലെ തന്നെ നിരവധി പ്രവർത്തകർ എത്തിയിരുന്നു. വിജയ പ്രഖ്യാപനത്തിനു പിന്നാലെ ലീഗ്​ കേ​ന്ദ്രങ്ങൾ പതിവു തെറ്റിച്ചില്ല. കടകളിലും താമസ സ്​ഥലങ്ങളിലുമെല്ലാം ലഡ്ഡു വിളമ്പി. നല്ല പച്ച നിറത്തിൽ തന്നെ.  

പഞ്ചാബിലെ ഗുരുദാസ്​പൂർ ലോക്​സഭാ മണ്ഡലത്തിൽ ബി.ജെ.പിയുടെ തോൽവി പ്രഖ്യാപിക്കപ്പെട്ടതോടെ കോൺഗ്രസ്​ പ്രവർത്തകരും ഉഷാറിലായി.  ഭരണ സ്വാധീനമുപയോഗിച്ച്  ദുഷ്പ്രചരണങ്ങൾ നടത്തിയിട്ടും അവയെ അതിജീവിച്ച് യു.ഡി.എഫ് നേടിയ വിജയം തിളക്കമുള്ളതാണെന്ന് ദുബൈ കെ.എം.സി.സി പ്രസിഡൻറ്​ പി.കെ. അൻവർ നഹയും ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിയും പറഞ്ഞു. കോൺഗ്രസ് ദേശീയ തലത്തിലും യു.ഡി.എഫ് കേരളത്തിലും  ഉജ്ജ്വലമായ തിരിച്ചുവരവി​​െൻറ  പാതയിയിലാണെന്നതി​​െൻറ  തെളിവാണ് ഗുരുദാസ്പൂരും വേങ്ങരയും തെളിയിക്കുന്നതെന്ന്​ ഇൻകാസ് ഫുജൈറ പ്രസിഡൻറ്​ കെ.സി അബൂബക്കർ  പറഞ്ഞു.

ബിജെപി യുമായി ഒത്തുകളിച്ചു ഏതാനും വോട്ടുകൾ വർധിപ്പിക്കാൻ കഴിഞ്ഞെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാൻ  എൽ.ഡി.എഫിനു കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എന്നാൽ മുസ്​ലിം ലീഗിന്​ സന്തോഷിക്കാൻ വകയില്ലാത്തതും ഇടതുപക്ഷം സങ്കടപ്പെടേണ്ടതില്ലാത്തതുമായ ഫലമാണിതെന്ന്​ അബൂദബി ശക്​തി തിയറ്റേഴ്​സ്​ വൈസ്​ പ്രസിഡൻറ്​ സഫറുള്ള പാലപ്പെട്ടി അഭിപ്രായപ്പെട്ടു. സംഘ്​പരിവാറിനും വർഗീയതക്കും പ്രതിരോധം തീർക്കാൻ രാജ്യം പ്രതീക്ഷയർപ്പിക്കുന്നത്​ പ​ുരോഗമന ഇടതുപക്ഷ പ്രസ്​ഥാനങ്ങളിലാണ്​. മലപ്പുറം ജില്ലയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു മുതൽ കൈവരിച്ച മുന്നേറ്റത്തി​​െൻറ തുടർച്ചയാണ്​ വേങ്ങരയിലെ വോട്ടുവർധനയെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Vengara bye election result-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.