ഷാർജ: എൻജിനിൽ മാറ്റം വരുത്തി കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിച്ച് വാഹന കസർത്ത് നടത്തുന്നവരെയും മറ്റും കണ്ടെത്താൻ ഷാർജ പൊലീസ് രാപ്പകൽ പരിശോധന ശക്തമാക്കി. ഇത്തരം വാഹനങ്ങൾ ശബ്ദ കോലാഹലങ്ങൾക്കൊപ്പം അപകടങ്ങളും വരുത്തുന്നത് പതിവായതിനെ തുടർന്നാണ് ശക്തമായ താക്കീതുമായി പൊലീസ് പരിശോധനക്കിറങ്ങിയത്. യു.എ.ഇയിലെ റോഡുകൾ സുരക്ഷിതമാക്കുക എന്ന ആഭ്യന്തര മന്ത്രാലയത്തിെൻറ നിർദേശം മുൻനിറുത്തിയാണ് പഴുതടച്ച പരിശോധനകൾ രാവും പകലും പുരോഗമിക്കുന്നത്. പ്രധാന പതാകളിൽ മാത്രം ഒതുങ്ങുന്നതല്ല പരിശോധനയെന്നും ഉൾനാടൻ റോഡുകളും ഇതിെൻറ ഭാഗമാണെന്ന് ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ലെഫ്. കേണൽ ഖാലിദ് ആൽ കായ് പറഞ്ഞു. റോഡ് ഉപയോക്താക്കൾക്ക് ഗുരുതര ഭീഷണിയുയർത്തുന്ന ട്രാഫിക് നിയമലംഘനങ്ങളെ ചെറുക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇടയ്ക്കിടെ പരിശോധന കാമ്പയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പൊലിസിെൻറ പ്രധാന മുൻഗണനകൾ ജീവൻ സംരക്ഷിക്കലും എമിറേറ്റിലെ സുരക്ഷക്കും സ്ഥിരതക്കും ബാധിക്കുന്ന വിപരീത സ്വഭാവങ്ങളെ തടയുകയുമാണെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു. യുവാക്കളാണ് അപകടങ്ങൾ വരുത്തുന്നതിൽ മുന്നിൽ. യാത്രക്കാരോട് മോശമായി പെരുമാറുന്ന രീതിയും പരിശോധിക്കുമെന്നും നടപടികൾ കൈകൊള്ളുമെന്നും അതിൽ സ്വദേശി, വിദേശി വ്യത്യാസം ഉണ്ടാവുകയില്ല എന്നും ഖാലിദ് ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.